തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി ക്യാന്റീനിൽ തീപിടിത്തം. സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ട്. ആളപായമില്ല.
20/05/21 വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് ക്യാന്റീനില്‍ തീപിടിത്തം ഉണ്ടായത്. രണ്ട് നിലയിലുള്ള ക്യാന്റീനിന്റെ ആദ്യത്തെ നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് മുകളിലേക്കും തീപടരുകയായിരുന്നു.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ അടിയന്തിരമായി ഒഴിപ്പിച്ചു. പുക നിറയുന്നതിനാലാണ് രോഗികളെ മാറ്റിയത്. നിയുക്ത മന്ത്രി ആന്റണി രാജുവും സ്ഥലത്തെത്തി.