റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വപ്‌ന സുരേഷിനെ തിരിച്ചറിയാതെ പോയത് തന്റെ പിഴവാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

April 29, 2021 - 12:19 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ തിരിച്ചറിയാതെ പോയത് തന്റെ പിഴവാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ.
പരിചയപ്പെട്ടത് കോണ്‍സുലേറ്റില്‍ നിന്നാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തീര്‍ത്തും പ്രൊഫഷണല്‍ ആയ ബന്ധമാണ് സ്വപ്‌നയുമായി ഉണ്ടായിരുന്നതെന്നും സ്വപ്‌ന ഒരു പവര്‍ ബ്രോക്കറാണെന്ന് തിരിച്ചറിയാന്‍ വൈകിപോയത് പിഴവാണെന്നും ശ്രീരാമകൃഷ്ണന്‍ ഒരു വാർത്താ ചാനലിനോട് 28/04/21 ബുധനാഴ്ച പറഞ്ഞു.

തനിക്ക് ഇക്കാര്യത്തില്‍ കൃത്യമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല, സ്വപ്‌ന സുരേഷിനെ കൂടുതലായി പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി ശിവശങ്കറാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുവെന്നത് ഒഴിച്ചാല്‍ സ്വപ്‌ന എന്തെങ്കിലും സഹായം തന്നില്‍ നിന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായ ഒരാള്‍ കൂടെയുള്ളപ്പോള്‍ തന്റെ സഹായം അവര്‍ക്ക് ആവശ്യമില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *