റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇ ഡി യ്ക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതാർഹമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

April 16, 2021 - 2:12 pm

കൊച്ചി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്ര അന്വേഷണത്തിന്റെ നിഷ്പക്ഷത ഇതോടെ വ്യക്തമായി. ഇര വാദമുയര്‍ത്തി സഹതാപം പിടിച്ചുപറ്റാനുള്ള സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും ശ്രമത്തിനേറ്റ തിരിച്ചടിയാണിതെന്നും വി മുരളീധരന്‍ 16/04/21 വെള്ളിയാഴ്ച പറഞ്ഞു.

ഇഡിക്കെതിരെ എതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളാണ് ഹൈക്കോടതി വെള്ളിയാഴ്ച റദ്ദാക്കിയത്. കേസിന്റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നിട്ടില്ലെന്നും ഒരു ഏജന്‍സി നടത്തുന്ന അന്വേഷണത്തില്‍ മറ്റൊരു ഏജന്‍സി ഇടപെടുന്നത് ശരിയല്ലെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി വിധി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേസുകളാണ് റദ്ദാക്കിയിരിക്കുന്നത്. സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവവികാസങ്ങളില്‍ ഒരു വഴിത്തിരിവാകും വിധിയെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *