പത്തനംതിട്ട: പത്തനംതിട്ട കുഴമ്പയില്‍ മര്‍ദ്ദനമേറ്റ് അഞ്ചുവയസ്സുകാരി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്.05/04/21 തിങ്കളാഴ്ച കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
കുട്ടിയുടെ ശരീരത്തില്‍ രണ്ട് ദിവസം പഴക്കമുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛന്‍ അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാനച്ഛന്‍ കുട്ടിയെ മര്‍ദ്ദിച്ചിരുന്നതായി അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്മയേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

