റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാഴ്ച പരിമിതർക്ക് വേണ്ടിയുളള ഡോക്യുമെന്ററി മയൂഖം…. ആദ്യ പ്രദർശനം കോഴിക്കോട് ഓപ്പൺ സ്ക്രീൻ തിയേറ്ററിൽ നടന്നു

March 20, 2021 - 5:37 pm

കൊച്ചി: കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ ജീവിതംആധാരമാക്കിയുള്ള ഡോക്യുമെന്ററി മയൂഖം.. ആദ്യപ്രദർശനം മാർച്ച് 20 ശനിയാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് മാനാഞ്ചിറ ടവറിലുള്ള ഓപ്പൺ സ്ക്രീൻ തിയേറ്ററിൽ നടന്നു. ഡോക്ടർ ഖദീജ മുംതാസ് ഉദ്ഘാടനം നിർവഹിച്ചത്.

വൈകല്യങ്ങളെ അതിജീവിച്ചു കൊണ്ട് പരാജയം വിജയത്തിൻറെ ചവിട്ടുപടികളാക്കി മുന്നേറുന്ന കാഴ്ച പരിമിതരും സ്വന്തം ശബ്ദം കാഴ്ചയില്ലാത്തവരുടെ കണ്ണിലെ പ്രകാശമാക്കി കൊണ്ട് എന്നും വഴിവിളക്കായി കൂടെ നിൽക്കുന്ന ഒരു കൂട്ടം വോളണ്ടിയേഴ്സുംചേർന്ന ഒരു ടെലഗ്രാം കൂട്ടായ്മയാണ് വിജ്ഞാനദീപം.

അന്ധതയെ അനന്ത സാധ്യതകളാക്കികൊണ്ട് അനുദിനം വളർന്നുവരുന്ന വിജ്ഞാനദീപത്തിന് വേണ്ടി വൈഗ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ ബിന്ദു ജയകുമാർ രചനയും സംവിധാനവും നിർവഹിച്ച മയൂഖത്തിൽ കാഴ്ച പരിമിതരായവരും വോളണ്ടിയേഴ്സും ചേർന്നാണ് അഭിനയിച്ചിരിക്കുന്നത്.

ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ നിന്ന് കാഴ്ചയുള്ള സന്നദ്ധപ്രവർത്തകർ വായിച്ചു നൽകുന്ന പുസ്തകങ്ങളുടെ ഓഡിയോ ലൈബ്രറി വിജ്ഞാന ദീപത്തിലുണ്ട്. കൂടാതെ കാഴ്ച പരിമിതരുടെ സഹായത്തിനായി കരിയർ ഗൈഡൻസ് , ടെക്നോളജി ഗ്രൂപ്പ് , ന്യൂസ് റൂം, സൗഹൃദവേദി ചാറ്റ്റൂം, സ്പോക്കൺ ഇംഗ്ലീഷ് ഗ്രൂപ്പ് , കലാവാസനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിജ്ഞാനദീപം തീയേറ്റർ വോയിസ് തുടങ്ങി വിവിധ ശാഖകളും വിജ്ഞാന ദീപത്തിനുണ്ട്. മയൂഖത്തിന്റ റിലീസിംഗ് പ്രോഗ്രാം കോ-ഓർഡിനേറ്റ് ചെയ്തത് നസീറബക്കർ, ആശംസകൾ ഷംസു, മനോജ് വർമ്മ, നന്ദി പ്രകാശനം ഡോക്ടർ ജയകുമാർ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *