തൃശൂര്‍: കൊവിഡ് ഡ്യൂട്ടിക്കിടെ 108 ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച തൃശൂർ പെരിങ്ങോട്ടുകരയിലെ ഡോണയുടെ കുടുംബത്തിന് പ്രധാനമന്ത്രി ഗ്രാമീണ്‍ കല്യാണ്‍ യോജന പ്രകാരം ലഭിച്ചത് 50 ലക്ഷം രൂപ. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്.
താണിക്കല്‍ ചെമ്മണത്ത് വീട്ടില്‍ വര്‍ഗീസിൻ്റെ മകളായ ഡോണ അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ 108 ആംബുലന്‍സിലെ നഴ്‌സായിരുന്നു. അവശനിലയിലായ കൊവിഡ് രോഗിയെ കാഞ്ഞാണിയില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ 2020 മെയ് 4ന് വൈകിട്ട് 7ന് ആല്‍ സെന്ററിലായിരുന്നു അപകടം. എതിരേ വന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലെ വീട്ടുമതിലില്‍ ഇടിച്ചു മറിയുകയായിരുന്നു.



