റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒടുവിൽ ഉറപ്പിച്ചു, കഴക്കൂട്ടത്ത് എൻ ഡി എ സ്ഥാനാർത്ഥി ശോഭ തന്നെ , ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി

March 17, 2021 - 2:43 pm

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന്‍ മത്സരിക്കും. 16/03/21 ചൊവ്വാഴ്ച രാത്രിയാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. കൊല്ലത്ത് എം സുനില്‍, കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീര്‍, മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറ എന്നിവരും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാവും.

വിജയസാധ്യത മാത്രം കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ എത്തുന്നതോടെ ഇവിടെ ത്രികോണ പോരാട്ടമായിരിക്കും നടക്കുക. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ. എസ്എസ് ലാലുമാണ് മത്സരിക്കുന്നത്.

ശോഭ വിജയസാധ്യതയുള്ള മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും സീറ്റ് നല്‍കണമെന്നുമുള്ള ഉറച്ച നിലപാടില്‍ തന്നെയായിരുന്നു ബിജെപി ദേശീയ നേതൃത്വം. മത്സരിക്കാന്‍ സന്നദ്ധയാണെന്ന് ശോഭ ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *