റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം; പോലീസുദ്യോഗസ്ഥനെ എൻ ഐ എ അറസ്റ്റു ചെയ്തു

March 14, 2021 - 11:32 am

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപത്തു നിന്ന് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കണ്ടെടുത്തതു മായി ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥൻ അറസ്റ്റിൽ. 13/03/21 ശനിയാഴ്ച രാത്രിയാണ് ദേശീയ അന്വേഷണ ഏജൻസി മുംബൈയിലെ പോലീസ് ഉദ്യോഗസ്ഥനായ സച്ചിൻ വാസെയെ അറസ്റ്റ് ചെയ്തത്. 12 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് എൻ ഐ എ വക്താവ് പറഞ്ഞു.

ഫെബ്രുവരി 25 ന് കാർമൈക്കൽ റോഡിൽ അംബാനിയുടെ വീടിനടുത്ത് സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം സ്ഥാപിച്ചതിൽ പങ്കുണ്ടായിരുന്നതിനാണ് സച്ചിൻ വെയ്‌സിനെ അറസ്റ്റ് ചെയ്തതെന്ന് എൻഐഎ അറിയിച്ചു. അംബാനിയുടെ വീടിനടുത്ത് പാർക്ക് ചെയ്തിരുന്ന സ്കോർപിയോയിൽ ജെലാറ്റിൻ സ്റ്റിക്കുകളും ഭീഷണി കത്തും ഉണ്ടായിരുന്നു.

താനെ ആസ്ഥാനമായുള്ള വ്യവസായി മൻസുഖ് ഹിരാനെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഉദ്യോഗസ്ഥനാണ് ഇപ്പോൾ അറസ്റ്റിലായ സച്ചിൻ വെയ്സ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *