റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഇനിപ്രൊഫസര്‍മാരും. പ്രൊഫസര്‍ തസ്തിക അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുവരെ സര്‍വകാലാശാലകളിലും ഗവ. എയ്ഡഡ് കോളേജുകളിലും മാത്രമേ പ്രൊഫസര്‍ പദവി അനുവദിച്ചിരുന്നുളളു.

2018ലെ യുജിസി ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി കോളേജ് അദ്ധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി അനുവദിക്കാനാണ് തീരുമാനം. 2018 ജൂലൈ 18 മുതല്‍ പ്രൊഫസര്‍ പദവി അനുവദിക്കണമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറകടര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഉത്തരവിറക്കിയത്. ഇതുവരെ ഏതാനം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് കോളേജ് അദ്ധ്യാപകര്‍ക്ക് നേരത്തെ പ്രൊഫസര്‍ സ്ഥാനമുണ്ടായിരുന്നത്.

പ്രൊഫസര്‍ പദവി ലഭിക്കുന്നതോടെ ശമ്പളത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. 10 വര്‍ഷം പ്രൊഫസര്‍ പദവിയുളളവര്‍ക്കുമാത്രമേ വൈസ് ചാന്‍സലറാകാനാകൂ. ഇനിമുതല്‍ 10 വര്‍ഷം പ്രൊഫസറായി സര്‍വീസുണ്ടെങ്കില്‍ കോളേജ് അദ്ധ്യാപകര്‍ക്കും വൈസ് ചാന്‍സലറാകാന്‍ യോഗ്യത ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *