തിരുവനന്തപുരം: എന്റെ കട സൂപ്പര്‍ മാര്‍ക്കറ്റ് തട്ടിപ്പുകേസിലെ മുഖ്യപ്രതി അറസ്റ്റിലായി. കുടപ്പനകുന്ന് സ്വദേശി മനോജ് കുമാറാണ് അറസ്റ്റിലായത്. തിങ്കളാളാഴ്ച (08.02.2021 )ക്രൈംബ്രാഞ്ച് സെന്‍ട്രല്‍യൂണിറ്റ് ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 35 പേരില്‍ നിന്ന് 30 കോടിയോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
ഒരു പഞ്ചായത്തില്‍ ഒരു കട എന്ന നിലയില്‍ മിനിസൂപ്പര്‍ മാര്‍ക്കറ്റിന്റെ ശൃംഖല തുടങ്ങുമെന്ന വാഗ്ധാനമാണ് തട്ടിപ്പ് സംഘം നല്‍കിയിരുന്നത്. ഒരാളില്‍ നിന്ന് 10 ലക്ഷം മുതല്‍ 35 ലക്ഷം വരെയാണ് പ്രതികള്‍ കൈപ്പറ്റിയത് കേസിലെ നാല് പ്രതികളായ സാബുകുമാര്‍, കിഷോര്‍കുമാര്‍, സഹര്‍ഷ് ,അശോക് കുമാര്‍ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.



