റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോട്ട്‌ വീലര്‍ നായ്‌ക്കളുടെ കടിയേറ്റ്‌ 58 കാരന്‍ മരിച്ചു

January 15, 2021 - 12:14 pm

ചിതംബരം:വളര്‍ത്തുപട്ടികളുടെ കടിയേറ്റ്‌ 58 കാരന്‌ ദാരുണാന്ത്യം. ഫാം ജീവനക്കാരനായ കെ.ജീവാനന്ദം ആണ്‌ മരിച്ചത്‌. തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയിലെ ചിതംബരത്തണ്‌ സംഭവം. എന്‍.വിജയസുന്ദരം എന്നയാളുടെ ഫാമിലാണ്‌ ജീവാനന്ദം ജോലി ചെയ്‌തിരുന്നത്‌. ഫാമിന്‍റെ സുരക്ഷക്കായി വിജയസുന്ദരം രണ്ട്‌ റോട്ട് വീലര്‍ നായ്‌ക്കളെ വളര്‍ത്തിയിരുന്നു. ജീവാനന്ദം ആണ്‌ നായ്‌ക്കള്‍ക്ക്‌ ഭക്ഷണം നല്‍കിയിരുന്നത്‌.

എല്ലാദിവസവും ഫാമിലെത്തിയാല്‍ ഉടന്‍ ജീവാനന്ദം നായ്‌ക്കള്‍ക്ക്‌ ഭക്ഷണം കൊടുത്തിരുന്നു. സംഭവദിവസം രാവിലെ ഫാമിലത്തിയെങ്കിലും നായ്‌ക്കള്‍ക്ക്‌ ഭക്ഷണം നല്‍കാന്‍ പോയത്‌ വൈകുന്നേരമാണ്‌. ജീവാനന്ദത്തെ കണ്ടയുടന്‍ നായ്‌ക്കള്‍ ചാടിവീണ്‌ ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നായ്‌ക്കള്‍ പിന്‍തുടര്‍ന്ന്‌ കടിച്ചുകൊല്ലുകയായിരുന്നു. ജീവാനന്ദത്തിന്‍റെ ചെവി രണ്ടും നായ്‌ക്കള്‍ കടിട്ടുപറിച്ചു. മുഖത്തും കടിയേറ്റു ,അവിടെ കിടന്ന്‌ ജീവാനന്ദം മരിക്കുകയായിരുന്നു.

പ്രവചനാതീതമായ സ്വഭാവക്കാരാണ്‌ റോട്ട്‌ വീലര്‍ നായ്‌ക്കള്‍. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്‌, പോര്‍ച്ചുഗല്‍, റൊമാനിയാ, റഷ്യ, ഇസ്രായേല്‍ ,അമേരിക്കയിലെ പല സേറ്റേറ്റുകള്‍ തുടങ്ങിയവ റോട്ടുവീലറിനെ വളര്‍ത്തുന്നത്‌ നിരോധിച്ചിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *