റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയിലിൽ സ്വപ്‌നയ്ക്ക് ഭീഷണിയൊന്നുമില്ലെന്ന് ജയിൽ വകുപ്പ് ഹൈക്കോടതിയിൽ

December 17, 2020 - 2:54 pm

കൊച്ചി: ജയിലിൽ കഴിയുന്ന സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന് സുരക്ഷാ ഭീഷണിയില്ലെന്ന് ജയിൽ വകുപ്പ് ഹൈക്കോടതിയിൽ. മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷയില്ലെന്നത് തെറ്റായ ആരോപണമാണെന്നും ജയിൽ വകുപ്പ് അറിയിച്ചു. നേരത്തെ സ്വപ്‌ന തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് കീഴ്‌ക്കോടതി മുൻപാകെ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് കോടതി കർശന സുരക്ഷയ്ക്ക് ഉത്തരവിട്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ജയിൽ ഡിജിപി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വപ്‌നയ്ക്ക് ജയിലിൽ യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നത് സ്വപ്നയുടെ ആരോപണം മാത്രമാണെന്നും ജയിൽ ഡിജിപി കോടതിയെ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *