റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഹനങ്ങളിലെ അ​​​തി​​​സു​​​ര​​​ക്ഷാ നമ്പ​​​ർ​​​പ്ലേ​​​റ്റു​​​ക​​​ളി​​​ലും വ്യാജൻമാർ

December 12, 2020 - 3:01 pm

ക​​​ണ്ണൂ​​​ർ: വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന അ​​​തി​​​സു​​​ര​​​ക്ഷാ ന​​​മ്പ​​​ർ​​​പ്ലേ​​​റ്റു​​​ക​​​ളി​​​ലും വ്യാജൻമാർ . മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ലാ​​​ണ് കൃത്രിമ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് തട്ടിപ്പു നടത്തുന്നത്. നിയമ വിരുദ്ധ പ്രവൃത്തികൾക്ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉപയോഗിക്കുന്നത് ത‌‌​​​ട​​​യു​​​ന്ന​​​തി​​​നും എ​​​ളു​​​പ്പ​​​ത്തി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭിക്കു​​​ന്ന​​​തി​​​നു​​​മാ​​​യി നടപ്പിലാക്കിയ അ​​​തി​​​സു​​​ര​​​ക്ഷാ ന​​​മ്പ​​​ർ​​​പ്ലേ​​​റ്റു സംവിധാനത്തിലും കൃത്രിമം വർധിക്കുകയാണ്.

സുര​​​ക്ഷാ ന​​മ്പ​​​ർ​​​പ്ലേ​​​റ്റു​​​ക​​​ൾ മാ​​​റ്റി സാ​​​ധാ​​​ര​​​ണ​​​രീ​​​തി​​​യി​​​ലു​​​ള്ള​​​ത് ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യാ​​​ണ് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ചി​​​ല​​​ർ ന​​മ്പ​​​റി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​യ്ക്ക​​​നു​​​സ​​​രി​​​ച്ച് ആ​​​ക​​​ർ​​​ഷ​​​മാ​​​യ രീ​​​തി​​​യി​​​ൽ ന​​​മ്പ​​റു​​​ക​​​ൾ എഴുതാറുണ്ട്. ഫാ​​​ൻ​​​സി ന​​​മ്പ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​വ​​ർ നമ്പർ പ്ലേറ്റുകളിൽ വ്യത്യസ്തത പരീക്ഷിക്കാറുണ്ട്. ഇതെല്ലാം വ്യാജ നമ്പർ പ്ലേറ്റുകൾ പെട്ടന്ന് ശ്രദ്ധയിൽപ്പെടാതിരിക്കാൻ കാരണമാകുന്നു. ര​​​ക്ഷാ ന​​​മ്പ​​​ർ​​​പ്ലേ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി​​​രു​​​ന്നു. വാ​​​ഹ​​​ന ഡീ​​​ല​​​ർ​​​മാ​​​ർ ത​​​ന്നെ​​​ സൗ​​​ജ​​​ന്യ​​​മാ​​​യി അതി സുരക്ഷാ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് നൽകുന്നതാണ് പതിവെങ്കിലും അത് ഇളക്കി മാറ്റിയും മാറ്റം വരുത്തിയുമാണ് വ്യാജ ബോർഡുകൾ ഉപയോഗിക്കുന്നത്. ഇ​​​ത്ത​​​രം പ്രവണതകൾക്കെതിരേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

2019 ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു​​​ മു​​​മ്പെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്ക് ​​​ ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ങ്കി​​​ലും അ​​​വ​​​രും അ​​​തി​​​സു​​​ര​​​ക്ഷാ ന​​​മ്പ​​​ർ​​​പ്ലേ​​​റ്റി​​​ലേ​​​ക്ക് മാ​​​റേ​​​ണ്ടി​​​വ​​​രും. ഇ​​​വ​​​ർ​​​ക്ക് ഇ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ മാ​​​റു​​​വാ​​​നും സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി‌​​​ട്ടു​​​ണ്ടെന്നും മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. 2019 മാ​​​ര്‍​ച്ച് 31ന് ​​​ശേ​​​ഷം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത എ​​​ല്ലാ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​തി​​​സു​​​രക്ഷാ നമ്പർ പ്ലേറ്റുകൾ ബാധകമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *