റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്സിൻ സ്വീകരിക്കുന്നവർ രണ്ടു മാസം മദ്യപിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ

December 10, 2020 - 5:09 pm

മോസ്‌കോ: റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കാന്‍ പാടില്ലെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ആളുകള്‍ മദ്യം കഴിക്കുന്നത് നിര്‍ത്തിവെയ്ക്കണം. ഇത് 42 ദിവസം തുടരണമെന്ന് ആരോഗ്യ നീരീക്ഷകയായ അന്ന പോപോവ പറഞ്ഞു.

കോവിഡിനെതിരായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കാനിടയുണ്ട്. ആരോഗ്യമുള്ളവരാകാനും ശക്തമായ രോഗപ്രതിരോധ ശേഷി ലഭിക്കാനുമാണ് മദ്യപിക്കരുതെന്ന് നിർദ്ദേശിക്കുന്നത്.

ഇതിന് വിരുദ്ധമായി വാക്‌സിന്‍ വികസിപ്പിച്ച അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ ഗ് പ്രതികരിച്ചു. മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ട് കുത്തിവയ്പ്പുകള്‍ സ്വീകരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും ശേഷവും മദ്യം ഒഴിവാക്കുന്നത് നിർബന്ധമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടും വാക്‌സിന്‍ സ്വീകരിക്കുന്ന ഏതൊരാള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നും റഷ്യയ്ക്കോ സ്പുട്നിക്കിനോ മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *