റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാബൂളിൽ 8 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

November 22, 2020 - 11:48 am

കാബൂൾ: കാബൂളിൽ നടന്ന റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച (21/11/2020) ഇസ്ലാമിക് സ്റ്റേറ്റ് ഇസ്ലാമിക് സ്റ്റേറ്റ് ടെലിഗ്രാം ചാനലുകളിലൂടെയാണ് ഏറ്റെടുത്തത്. ഭീകരാക്രമണത്തിൽ കുറഞ്ഞത് 8 പേർ മരണമടഞ്ഞിരുന്നു. 31 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക റിപ്പോർട്ടുണ്ടായിരുന്നു.

അഫ്ഗാൻ സർക്കാർ തുടക്കത്തിൽ താലിബാനെ കുറ്റപ്പെടുത്തിയിരുന്നുവെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം അവർ നിഷേധിക്കുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തിരുന്നു.

നഗരത്തിന്റെ ജനസാന്ദ്രതയേറിയ ഭാഗത്താണ് ആക്രമണം നടന്നത്. നഗരത്തിന് നേരെ തീവ്രവാദികൾ 23 റോക്കറ്റുകളാണ് പ്രയോഗിച്ചത്. വിവിധ എംബസികളുളള മേഖലയിലായിരുന്നു ആക്രമണം. ഒരു ഓഫീസിനുള്ളിലേക്ക് ഒരു റോക്കറ്റ് ഇടിച്ചിറങ്ങിയെങ്കിലും അത് പൊട്ടിത്തെറിച്ചില്ല.

അഫ്ഗാൻ സമാധാന പ്രക്രിയയെക്കുറിച്ച് താലിബാൻ പ്രതിനിധി സംഘവുമായി ചർച്ച നടത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഖത്തറിലേക്ക് പോകുമ്പോഴാണ് കാബൂളിൽ ഭീകരാക്രമണം നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *