റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബ്ദ സന്ദേശം തന്റേതാണെന്ന്‌ ഉറപ്പില്ലെന്ന്‌ സ്വപ്ന സുരേഷിന്റെ മൊഴി

November 20, 2020 - 2:19 pm

തിരുവനന്തപുരം: തന്റേതെന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന ശബ്ദ സന്ദേശം തന്റേതാണെന്ന്‌ ഉറപ്പില്ലെന്ന മൊഴിയുമായി സ്‌പ്‌ന സുരേഷ്‌. ജയില്‍ ഡിഐജി അജയ്‌കുമാറിന്‌ നല്‍കിയ മൊഴിയിലാണ്‌ സ്വപ്‌ന സുരേഷ്‌ ഇപ്രകാരം പറയുന്നത്‌. തന്റെ അന്നത്തെ ശാരീരിക മാനസിക നില അത്രയ്ക്കും മോശമായിരുന്നതിനാലാണ്‌ കൃത്യമായി ഓര്‍മ്മ വരാത്തതെന്നും സ്വപ്‌ന പറഞ്ഞു.

കൂടുതലും മലയാളത്തിലുളള ആ സന്ദേശത്തില്‍ രണ്ടോ മൂന്നോ വാക്കുകളേ ഇംഗ്ലീഷിലുളളു. താന്‍ മലയാളം പഠിച്ചിട്ടില്ലാത്തതിനാല്‍ കൂടുതലും ഇംഗ്ലീഷിലാണ്‌‌ സംസാരിക്കുന്നത്‌. മലയാളം സംസാരിച്ചാലും ഇംഗ്ലീഷ്‌ വാക്കുകളാണ്‌ കൂടുതലും കടന്നുവരികയെന്നും സ്വപ്‌ന പറഞ്ഞു. ഇതിനാലാണ്‌ ശബ്ദ സന്ദേശം തന്റേതെന്ന് ‌ പൂര്‍ണ്ണമായി ഉറപ്പില്ലാത്തെന്ന്‌ അവര്‍ വ്യക്തമാക്കി. ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ ശബ്ദ സന്ദേശം വ്യാജമാണോയെന്ന്‌ അന്വേഷണം വേണമന്നും പറയുന്നുണ്ട്‌.

ഇതേ തുടര്‍ന്ന്‌ സൈബര്‍ സെല്ലിന്‌ വിദഗ്‌ധമായ അന്വേഷണം ആവശ്യപ്പെട്ട്‌ ജയില്‍ ഡിജിപി ഋഷിരാജ്‌ സിംഗ്‌ ഡിജിപി ലോക്‌നാഥ്‌ ബെഹറയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.‌ പ്രചരിക്കുന്ന ശബ്ദരേഖ ആര്‌ എവിടെ വച്ച്‌ പകര്‍ത്തിയെന്ന്‌ കണ്ടെത്തണമെന്നാണ്‌ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *