റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയിലെ 98 ശതമാനം ബലാത്സംഗ കേസുകളിലും പ്രതി സ്ഥാനത്ത് വരുന്നത് ബന്ധുക്കളെന്ന് റിപ്പോര്‍ട്ട്

November 19, 2020 - 9:12 am

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 98 ശതമാനം ബലാത്സംഗ കേസുകളിലും പ്രതി സ്ഥാനത്ത് വരുന്നത് ബന്ധുക്കളോ ഇരയുമായി പരിചയമുള്ളവരോ ആണെന്ന് ഡല്‍ഹി പോലീസ് പാര്‍ലമെന്ററി പാനലിനെ അറിയിച്ചു.കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെയാണ് ഇക്കാര്യം അറിയിച്ചത്. പോലീസിനൊപ്പം ആഭ്യന്തര മന്ത്രാലയത്തിലെയും വനിതാ ശിശു വികസന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

മൊത്തം ബലാത്സംഗ കേസുകളില്‍ 44 ശതമാനം പ്രതികള്‍ ഇരയുടെ കുടുംബത്തില്‍ നിന്നോ കുടുംബസുഹൃത്തൊ ആണ്. 13 ശതമാനം ബന്ധുക്കളും 12 ശതമാനം അയല്‍വാസികളുമാണ്- പോലീസ് പറഞ്ഞു. മൂന്ന് ശതമാനം പ്രതികള്‍ തൊഴിലുടമയോ സഹപ്രവര്‍ത്തകരോ ആവുമ്പോള്‍ അജ്ഞാതരോ അപരിചിതരോ ആയവര്‍ പ്രതിസ്ഥാത്ത് വരുന്നത് വെറും രണ്ട് ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇത്തരം കേസുകള്‍ തടയുന്നതിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക തുടങ്ങിയ നടപടികള്‍ പാനല്‍ അംഗങ്ങള്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി പുന്യ സലീല ശ്രീവാസ്തവ, ദില്ലി പോലീസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ, പ്രത്യേക പോലീസ് കമ്മീഷണര്‍ നുജാത് ഹസ്സന്‍ എന്നിവരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *