റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഖാലിദിനെ ഇന്ത്യയിലെത്തിക്കാനുളള നടപടികള്‍ തുടങ്ങി

November 10, 2020 - 9:20 am

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ 3.80 കോടി രൂപ കോഴപ്പണം കൈപ്പറ്റിയ യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്‍ന്റ് ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് ഷൗക്രിയെ ഇന്റര്‍പോള്‍ മുഖേന പിടികൂടുന്നതിനുളള നടപടികളുമായി സിബിഐ.ഇദ്ദേഹത്തെ പിടികൂടുന്നതോടെ തിരശീലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന വമ്പന്‍മാരുടെ പേരുകള്‍ പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെന്ന വ്യക്തമായതോടെയാണ് ഇയാളെ പിടികൂടാനുളള സിബിഐ ശ്രമം.

3.80 കോടി രൂപ കോഴ നല്‍കാന്‍ തക്കവിധം ഖാലിദിന് ഈ ഇടപാടില്‍ റോളുണ്ടായിരുന്നില്ലെന്നാണ് ലൈഫ് കോഴ അന്വേഷിക്കുന്ന സിബിഐ യുടെ നിഗമനം വമ്പന്‍മാര്‍ക്കായി ഖാലിദ് പണം കൈപ്പറ്റിയിട്ടുണ്ടാവാം എന്നും പിടികൂടാനാവില്ലെന്നുമുളള ധാരണയില്‍ കോഴയിടപാട് ഖാലിദിന്റെ തലയിലാക്കി രക്ഷപെടാനുളള കളളക്കഥ സ്വപ്‌നയും സംഘവും മെനയുകയാണെന്നും സിബിഐ സംശയിക്കുന്നുണ്ട്.

2019 ജൂലൈ 11നാണ് റെഡ്ക്രസന്‍രുമായി ധാരണാപത്രം ഒപ്പിട്ടത്.അതിന് പിന്നാലെ ആഗസ്റ്റ് മൂന്നിന് കവടിയാറില്‍ വെച്ച് കോണ്‍സുലേറ്റ് വാഹനത്തിലെത്തിയ ഖാലിദിന് പണം കൈമാറിയെന്നാണ് യൂണിടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഖാലിദിനെ ജൂണ്‍ 30ന് സാമ്പത്തിക ക്രമക്കേടിന് കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയിരുന്നു. യൂണിടാക് ഉടമയില്‍ നിന്നും പണം സ്വീകരിക്കാന്‍ സ്പനയും സംഘവും ഖാലിദിനെ രംഗത്തിറക്കിയെന്നാണ് സംശയം. ആഗസ്റ്റ് 12 ന് സ്വപ്‌നയേയും കോണ്‍സുലേറ്റില്‍ നിന് പുറത്താക്കിയരുന്നു.

3.8 കോടിരൂപ ഡോളറാക്കി നല്‍കണമെന്ന് ഖാലിദ് നിര്‍ദ്ദേശിച്ചിരുന്നുവെന്നും ആക്‌സിസ് ബാങ്കിലെ ഉദ്യോഗസ്ഥരുടെയും, സ്വകാര്യ വിദേശനാണ്യ വിനിമയ സ്ഥാപനത്തിന്റെയും സഹായത്തോടെ കോഴപ്പണം ഡോളറാക്കിയെന്നുമാണ് സന്തോഷ് ഈപ്പന്റെ മൊഴി. മുഴുവന്‍ തുകയ്ക്കും ഡോളര്‍ കിട്ടാതിരുന്നതിനാല്‍ ഒരുകോടി രൂപയും ചേര്‍ത്താണ് കൈമാറിയത്. ഇതിന് പുറമേ സ്പ്‌നയും സന്ദീപിനും സരിത്തിനുമുളള വിഹിതമായി 59 ലക്ഷം രൂപ സന്ദീപിന്റെ ഐസോമോങ്ക് ട്രേഡിംഗ്‌സ് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് നല്‍കി. രണ്ട് കോഴയിടപാടുകളും നടന്നശേഷമാണ് തനിക്ക ശിവശങ്കറെ കാണാന്‍ അനുവാദം കിട്ടിയതെന്നും ,സെക്രട്ടറിയേറ്റിലെ ഓഫീസില്‍ വെച്ച ശിവശങ്കര്‍, ലൈഫ് മിഷന്‍ സിഇഓ യുവി ജോസിനെ വിളിച്ചുവരുത്തി പരിചയപ്പെടുത്തിയെന്നും സന്തോഷ് ഈപ്പന്റെ മൊഴിയിലുണ്ട്.

കസ്റ്റംസിന്റെ ഡോളര്‍ കടത്തുകേസില്‍ മൂന്നാംപ്രതിയാണ് ഖാലിദ്. സിബിഐ ലൈഫ് കോഴക്കേസില്‍ പിന്നാലെ പ്രതിയാക്കും. നയതന്ത്ര പരിരക്ഷയില്ലാത്തതിനാല്‍ ഖാലിദിനെ ഇന്ത്യിലെത്തിച്ച് പ്രോസിക്യൂട്ട് ചെയ്യാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *