റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്നാക്ക സംവരണം നടപ്പിലാക്കിയതില്‍ പ്രതിഷേധം. വനിതാ ദളിത് നേതാവ് രാജിവെച്ചു

November 10, 2020 - 9:14 am

ആലപ്പുഴ: ഇടത് സര്‍ക്കാര്‍ മുന്നാക്ക സംവരണം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ വനിതാ ദളിത് നേതാവ് രാജിവെച്ചു. ഡിവൈഎഫ്‌ഐ ചെങ്ങന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും, ടൗണ്‍മേഖലാ പ്രസിഡന്റുമായ ശ്രീകലാ ഗോപിയാണ് രാജിവെച്ചത്. സംവരണ വിഷയത്തിലെ സിപിഎം നിലപാട് അംഗീകരിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു.

മഹിളാ ഏസോസി.ഷേന്‍ ഏരിയാ കമ്മറ്റി അംഗമായും സിപിഎം ചെങ്ങന്നൂര്‍ മൂലെപ്പടവ് ബ്രാഞ്ച് കമ്മറ്റിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. എസ്എഫ് ഐയിലൂടെയാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. താന്‍ ഉള്‍പ്പടെയുളള ദളിത് വിഭാഗങ്ങളുടെ അവകാശ അട്ടിമറിയില്‍ പ്രതിഷേധിച്ചാണ് സംഘടനയില്‍ നിന്ന പുറത്തുപോകുന്നതെന്നും മുന്നാക്ക സംവരണങ്ങള്‍ക്കെതിരായ സമരങ്ങളില്‍ സജീവമാകാനാണ് തീരുമാനമന്നും ശ്രീകല വ്യക്തമാക്കി.

അതേസമയം കുറെനാളുകളായി ശ്രീകല ഗോപി സംഘടനയില്‍ സജീവമായിരുന്നി്‌ല്ലെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്. രാജി ഒഴിവാക്കാന്‍ ശ്രീകലയുടെമേല്‍ സിപിഎം,ഡിവൈഎഫ്‌ഐ നേതൃത്വങ്ങള്‍ കടുത്ത സമ്മര്‍ദ്ദം ആരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *