റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്‌ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗവും ബിനീഷിന്റെ കുടുംബവും തമ്മില്‍ തര്‍ക്കം തുടരുകയാണ്. മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ അനൂപ് മുഹമ്മദിന്റെ പേരിലുളള എടിഎം കാര്‍ഡിനെ ചൊല്ലിയാണ് തര്‍ക്കം. ഇത് ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ്‌ പറയുന്നു. എന്നാല്‍ കാര്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് കൊണ്ടുവന്നതാണെന്നാണ് ബിനീഷിന്റെ കുടുംബം പറയുന്നത്.

ഉറച്ചനിലപാട് സ്വീകരിച്ച ബിനീഷിന്‍റെ ഭാര്യയും ബന്ധുക്കളും രേഖകളില്‍ ഒപ്പിടില്ലെന്ന് നിലപാടെടുത്തു. തര്‍ക്കം രൂക്ഷമായതോടെ തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകന്‍ മുരുക്കുംപുഴ ശ്രീകുമാര്‍ വീട്ടിലെത്തി. തലസ്ഥാനത്തെ സിപിഎം പ്രവര്‍ത്തകരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് ഇദ്ദേഹം.

ബിനീഷ് കോടിയേരിയുടെ സുഹൃത്ത് മുഹമ്മദ് അനസിന്‍റെ വീട്ടില്‍ എന്‍ഫോഴ്‌സ്മെന്റ് നടത്തിയ പരിശോധന കഴിഞ്ഞു. 12 മണിക്കൂറോളം നീണ്ട പരിശോധനയില്‍ നിരവധി രേഖകള്‍ ഇഡിക്ക് ലഭിച്ചെന്നാണ് സൂചന. കത്തിച്ച നിലയില്‍ ചാക്കില്‍ രേഖകള്‍ കണ്ടെത്തിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയാണ് മുഹമ്മദ് അനസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *