പാത്തു ഞങ്ങളുടെ അഭിമാനം; മകളെ കുറിച്ച് പറഞ്ഞ് പൂര്‍ണിമയും ഇന്ദ്രനും

എറണാകുളം: ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേയും മൂത്ത മകളായ പ്രാര്‍ത്ഥനയുടെ പിറന്നാൾ ദിവസം താരപുത്രിക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് പ്രിയപ്പെട്ടവര്‍. അച്ഛനും അമ്മയും മാത്രമല്ല മറ്റ് കുടുംബാംഗങ്ങളും പാത്തുവിനെ കുറിച്ച് പറഞ്ഞ പോസ്റ്റുകൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇന്ദ്രനും പൃഥ്വിക്കും പിന്നാലെ സിനിമയില്‍ തുടക്കം കുറിച്ചിരിക്കുകയാണ് പാട്ടിലൂടെ പ്രാര്‍ത്ഥനയും അഭിനയത്തിലൂടെ നക്ഷത്രയും.

പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പമായിരുന്നു നക്ഷത്ര അഭിനയിച്ചത്. മോഹന്‍ലാല്‍ എന്ന സിനിമയുടെ ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥന എന്ന പാത്തൂട്ടിയായിരുന്നു. പാത്തുവിന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് പ്രിയപ്പെട്ടവര്‍.

മകള്‍ക്ക് ആശംസ നേര്‍ന്നത് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും മാത്രമല്ല. പൂര്‍ണ്ണിമയുടെ സഹോദരിയായ പ്രിയ മോഹനും ഭര്‍ത്താവ് നിഹാല്‍ പിള്ളയും എത്തിയിട്ടുണ്ട്. പൃഥ്വിരാജ്, സാനിയ ഇയ്യപ്പന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവരെല്ലാം പാത്തുവിന് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെയെല്ലാം പോസ്റ്റുകള്‍ വൈറലായി മാറിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →