മ​ക​ളെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കാൻ ശ്രമിച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ലാ​ച്ച​മ്മ​ഗു​ഡെ​മി​ൽ മ​ക​ളെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കാൻ ശ്രമിച്ചു. ട്രാ​ക്ട​ർ ഡ്രൈ​വ​റാ​യ വാ​രി​ക്കു​പ്പാ​ല ര​വി (30) യാ​ണ് മൂ​ത്ത​മ​ക​ൾ മേ​ഘ​ന (ര​ണ്ട്) യെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്. വാ​രി​ക്കു​പ്പാ​ല ഭാ​ര്യ സ്വാ​തി​യു​മാ​യി ഇ​ട​ക്കി​ടെ വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മൂ​ന്ന് മാ​സം മു​ന്പ് സ്വാ​തി ഒ​മ്പ​ത് മാ​സം പ്ര​യാ​മു​ള്ള ഇ​ള​യമ​ക​ൾ മ​യൂ​രി​യു​മാ​യി മ​ധു​ഗു​ല​യി​ലു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ലേ​യ്ക്ക് താ​മ​സം മാ​റി​യി​രു​ന്നു. മേ​ഘ​ന വാ​രി​ക്കു​പ്പാ​ല​യോ​ടൊ​പ്പ​വു​മാ​യി​രു​ന്നു.

സ്വാ​തി, മേ​ഘ​ന​യെ വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് വി​സ​മ്മ​തി​ച്ച വാ​രി​ക്കു​പ്പാ​ല മേ​ഘ​ന​ക്ക് എ​ലി​വി​ഷം ക​ല​ർ​ത്തി കൊ​ടു​ക്കു​ക​യും ഇ​യാ​ളും ഇ​ത് കു​ടി​ക്കു​ക​യും ചെ​യ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →