ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള വൈരാഗ്യം അക്രമത്തില്‍ കലാശിച്ചു

ഉടുപ്പി: ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്നുണ്ടായ അക്രമത്തില്‍ മൂന്ന് ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ചു. 31.10.2020 ശനിയാഴ്ച രാത്രി ബ്രഹ്മവാറിലെ അമ്മഞ്ചെയിലായിരുന്നു ആക്രമണം. മദ്യലഹരിയിലായിരുന്നു ഏറ്റുമുട്ടല്‍. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സൂരജ്, അല്‍വിന്‍, രോഹിത്, ബാലകൃഷ്ണന്‍, മണികാന്ത, പപ്പു എന്നിവരാണ് കസ്റ്റഡിയിലായത്. അക്രമത്തില്‍ മൂന്ന് ഇരുചക്രവാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇരുസംഘങ്ങളും തമ്മിലുളള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചത്. ഇവര്‍ തമ്മില്‍ വളരെക്കാലമായി സംഘര്‍ഷം നിലനിന്നിരുന്നു. ശനിയാഴ്ച രാത്രി അക്രമാസക്തമായി മാറുകയായിരുന്നു.

കോലാല്‍ഗിരിയില്‍ നിന്നുളള സംഘവും പുറത്തുനിന്നെത്തിയ മറ്റൊരു സംഘവുമാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്. പുറത്തുനിന്ന് വന്ന സംഘത്തിന്‍റെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നു. ഇവരെ നേരിടാന്‍ കഴിയാതെ പ്രാദേശിക സംഘം രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് പുറത്തുനിന്നെത്തിയ സംഘം വാഹനങ്ങള്‍ കത്തിച്ചത്.

Share
അഭിപ്രായം എഴുതാം