തലയോലപ്പറമ്പ്: തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി പരാതി. തലയോലപ്പറമ്പ് കോരിക്കല്‍ വാളവേലില്‍ വികെ സത്യന്‍റെ 580 താറാവുകളെയാണ് കഴിഞ്ഞ ദിസം തെരുവ് നായ്‌ക്കള്‍ കടിച്ചുകൊന്നത്. പുലര്‍ച്ചെ തീറ്റ നല്‍കാനായി കൂട്ടിലെത്തിയപ്പോഴാണ് താറാവുകള്‍ ചത്ത നിലയില്‍ കണ്ടത്.
പതിറ്റാണ്ടുകളായി താറാവ് കൃഷി കൊണ്ടാണ് സത്യന്റെ കുടുംബം പുലരുന്നത്. 900 ത്തിലധികം താറാവുകളാണ് കൂട്ടിലുണ്ടായിരുന്നത്. കാലവഷത്തെ തുടര്‍ന്ന് മുട്ട കുറഞ്ഞതോടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. പാടത്തെ കൊയ്‌ത്ത കഴിഞ്ഞതോടെ ഒരുദിവസം 700നും 800നും ഇടക്ക് മുട്ട ലഭിച്ചുതുടങ്ങിയപ്പോഴാണ് നായ്‌ക്കളുടെ ആക്രമണം.
ബാങ്ക് വായ്‌പ്പയെടുത്താണ് സത്യന്‍ കൃഷിചെയ്‌തുവന്നത്. താറാവുകള്‍ കൂട്ടമായി ചത്തതോടെ വായ്‌പ്പ തിരിച്ചടക്കാനും പറ്റാത്ത സ്ഥിതിയായി. കൂടിന് ചുറ്റും വലിച്ചുകെട്ടിയിരുന്ന കയര്‍ പൊച്ചിച്ച് നായ്‌ക്കള്‍ അകത്തുകടന്നതോടെ താറാവുകള്‍ പുറത്തേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വലയില്‍ കുടുങ്ങുകയായിരുന്നു.
