റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലെ അ​​ന​​ധി​​കൃ​​ത ഫ്‌​​ള​​ക്‌​​സും കൊ​​ടിതോ​​ര​​ണ​​ങ്ങ​​ളും: പി​​ഴയീടാ​​ക്കാ​​ന്‍ ഭ​​യ​​ക്കു​​ന്ന ത​​ദ്ദേ​​ശ സെ​​ക്ര​​ട്ട​​റി​​മാ​​ര്‍ രാ​​ജി​​വ​​ച്ചു പോ​​കു​​ന്ന​​താ​​ണ് ഉ​​ചി​​ത​​മെ​​ന്നു ഹൈ​​ക്കോ​​ട​​തി

February 7, 2026 - 5:09 am

കൊ​​ച്ചി: പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലെ അ​​ന​​ധി​​കൃ​​ത ഫ്‌​​ള​​ക്‌​​സും കൊ​​ടിതോ​​ര​​ണ​​ങ്ങ​​ളും മാ​​റ്റു​​ന്ന​​തി​​നും പി​​ഴ​​യ​​ട​​ക്കം ന​​ട​​പ​​ടി​​ക​​ളെ​​ടു​​ക്കാ​​നും ത​​ദ്ദേ​​ശ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്‌​​പെ​​ഷ​​ല്‍ ഡ്രൈ​​വി​​ന് കോ​​ട​​തി നി​​ര്‍ദേ​​ശം ന​​ല്‍കി. അ​​ന​​ധി​​കൃ​​ത ബോ​​ര്‍ഡു​​ക​​ളും മ​​റ്റും നീ​​ക്കം ചെ​​യ്‌​​തെ​​ന്ന് എ​​ല്ലാ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രും ഉ​​റ​​പ്പുവ​​രു​​ത്ത​​ണം.പ്ര​​ത്യേ​​ക പ​​രി​​ശോ​​ധ​​ന ര​​ണ്ടാ​​ഴ്ച‌യ്ക്ക​​കം പൂ​​ര്‍ത്തി​​യാ​​ക്കി പ്രി​​ന്‍സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി കോ​​ട​​തി​​യി​​ല്‍ റി​​പ്പോ​​ര്‍ട്ട് ന​​ല്‍ക​​ണം. ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ന്‍ വി​​മു​​ഖ​​ത​​യു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ കോ​​ട​​തി​​യി​​ല്‍ ഓ​​ണ്‍ലൈ​​നാ​​യി ഹാ​​ജ​​രാ​​യി വി​​ശ​​ദീ​​ക​​ര​​ണം ന​​ല്‍കേ​​ണ്ടി​​വ​​രു​​മെ​​ന്നും ജ​​സ്റ്റീ​​സ് ദേ​​വ​​ന്‍ രാ​​മ​​ച​​ന്ദ്ര​​ന്‍ വ്യ​​ക്ത​​മാ​​ക്കി.

പി​​ഴയീടാ​​ക്കാ​​ന്‍ ഭ​​യ​​ക്കു​​ന്ന ത​​ദ്ദേ​​ശ സെ​​ക്ര​​ട്ട​​റി​​മാ​​ര്‍ രാ​​ജി​​വ​​ച്ചു പോ​​കു​​ന്ന​​താ​​ണ് ഉ​​ചി​​തം

പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലെ അ​​ന​​ധി​​കൃ​​ത ഫ്‌​​ള​​ക്‌​​സും കൊ​​ടിതോ​​ര​​ണ​​ങ്ങ​​ളും നീ​​ക്കി പി​​ഴയീടാ​​ക്കാ​​ന്‍ ഭ​​യ​​ക്കു​​ന്ന ത​​ദ്ദേ​​ശ സെ​​ക്ര​​ട്ട​​റി​​മാ​​ര്‍ രാ​​ജി​​വ​​ച്ചു പോ​​കു​​ന്ന​​താ​​ണ് ഉ​​ചി​​ത​​മെ​​ന്നും ഹൈ​​ക്കോ​​ട​​തി വ്യക്തമാക്കി. കേ​​ന്ദ്ര​​വും സം​​സ്ഥാ​​ന​​വും ഭ​​രി​​ക്കു​​ന്ന പാ​​ര്‍ട്ടി​​ക​​ളും നി​​യ​​മലം​​ഘ​​ന​​ത്തി​​ന് മു​​ന്‍നി​​ര​​യി​​ലു​​ണ്ട്. ചോ​​ദി​​ച്ചാ​​ല്‍ ബം​​ഗാ​​ളി​​ക​​ളു​​ടെ ത​​ല​​യി​​ല്‍വ​​ച്ച് ഒ​​ഴി​​യും. എ​​ല്ലാ പാ​​ര്‍ട്ടി​​ക​​ളും ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ഒ​​രു പോ​​ലെ​​യാ​​ണ്. ഏ​​തെ​​ങ്കി​​ലും രാ​​ഷ്‌​​ട്രീ​​യ​​ പാ​​ര്‍ട്ടി ഇ​​ത്ത​​രം പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​ല്‍നി​​ന്നു വി​​ട്ടു​​നി​​ന്നാ​​ല്‍ ജ​​നം കൂ​​ടെ നി​​ല്‍ക്കു​​മെ​​ന്നു​​റ​​പ്പാ​​ണെ​​ന്നും കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

നി​​യ​​മ​​വാ​​ഴ്ച​​യെ വെ​​ല്ലു​​വി​​ളി​​ക്കു​​ന്ന വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ നി​​ശ​​ബ്ദ​​ത പാ​​ലി​​ക്കാ​​നാ​​കി​​ല്ല

എ​​റ​​ണാ​​കു​​ള​​ത്ത​​ട​​ക്കം അ​​ന​​ധി​​കൃ​​ത ബോ​​ര്‍ഡു​​ക​​ളും കൊ​​ടി​​ക​​ളും വ​​ലി​​യ തോ​​തി​​ല്‍ വീ​​ണ്ടും പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​താ​​യി അ​​മി​​ക്ക​​സ് ക്യൂ​​റി ചൂ​​ണ്ടി​​ക്കാ​​ട്ടി. അ​​ന​​ധി​​കൃ​​ത ബോ​​ര്‍ഡു​​ക​​ള്‍ വ​​യ്ക്കു​​ന്ന​​തു സ്വാ​​ധീ​​ന ശ​​ക്തി​​ക​​ളാ​​ണെ​​ന്നും രാ​​ത്രി​​യി​​ലാ​​ണ് ഇ​​വ കൂ​​ടു​​ത​​ലും സ്ഥാ​​പി​​ക്കു​​ന്ന​​തെ​​ന്നും ന​​ഗ​​ര​​സ​​ഭ​​ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.എ​​ന്നാ​​ല്‍, നി​​യ​​മ​​വാ​​ഴ്ച​​യെ വെ​​ല്ലു​​വി​​ളി​​ക്കു​​ന്ന ഇ​​ത്ത​​രം വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ നി​​ശ​​ബ്ദ​​ത പാ​​ലി​​ക്കാ​​നാ​​കി​​ല്ലെ​​ന്നു കോ​​ട​​തി പ​​റ​​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *