നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​വ​​​ച്ചു: പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, ഭാ​​​ര്യ വീ​​​ണ തൈ​​​ക്ക​​​ണ്ടി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ ക്രി​​​മി​​​ന​​​ൽ കേ​​​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​വ​​​ച്ചു എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, ഭാ​​​ര്യ വീ​​​ണ തൈ​​​ക്ക​​​ണ്ടി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ ക്രി​​​മി​​​ന​​​ൽ കേ​​​സ് എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ൽ കോ​​​ട​​​തി പോ​​​ലീ​​​സി​​​നോ​​​ടു റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി.മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ൽ ഭാ​​​ര്യ​​​യാ​​​യ വീ​​​ണ തൈ​​​ക്ക​​​ണ്ടി സി​​​എം​​​ആ​​​ർ​​​എ​​​ല്ലി​​​ൽ നി​​​ന്നു കൈ​​​പ്പ​​​റ്റി​​​യ 1.72 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ണ​​​ക്കു കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം.

ജു​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് റ്റാ​​​നി​​​യ മ​​​റി​​​യം ജോ​​​സ് ആ​​​ണ് മ്യൂ​​​സി​​​യം പോ​​​ലീ​​​സി​​​നോ​​​ട് ഈ ​​​മാ​​​സം 22ന് ​​​റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര നാ​​​ഗ​​​രാ​​​ജാ​​​ണ് ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്ത​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →