റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം. ശിവശങ്കറിന്റെ അറസ്റ്റ് 23 -10 -2020 വരെ ഹൈക്കോടതി തടഞ്ഞു

October 15, 2020 - 12:07 pm

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ മു​ന്‍​പ്രി​ന്‍​സി​പ്പല്‍ സെ​ക്ര​ട്ടറി എം. ​ശി​വ​ശ​ങ്ക​റി​ന്റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു.

23 -10 -2020 വ​രെ ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് നി​ര്‍​ദേ​ശി​ച്ചു. എം. ശിവശങ്കർ 14-10 -2020 ബുനാഴ്ച നൽകിയ ജാമ്യാപേക്ഷ മു​ന്‍​കൂ​ര്‍ ജാ​മ്യം പ​രി​ഗ​ണി​ച്ചാണ് കോ​ട​തി ഉത്തരവ്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യാ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ബുധനാഴ്ച ശി​വ​ശ​ങ്ക​റെ വി​ളി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​തി​രു​ന്ന ശി​വ​ശ​ങ്ക​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കുകയായിരുന്നു. ശി​വ​ശ​ങ്ക​റി​ന് വേ​ണ്ടി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പി. ​വി​ജ​യ​ഭാ​നു​വാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്.

എന്നാൽ ശി​വ​ശ​ങ്ക​റിനെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നാണ് എ​ന്‍​ഫോ​ഴ്സ്മെ​ന്റ് കോ​ട​തി​യെ അ​റി​യി​ച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *