റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ്: ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥകളെ കാത്തിരിക്കുന്നത് 50 വര്‍ഷത്തെ ഏറ്റവും സാമ്പത്തിക പ്രതിസന്ധിയെന്ന് ലോകബാങ്ക്

September 30, 2020 - 9:22 am

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥകളെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് ലോകബാങ്ക്. കൊറോണ വൈറസ് കിഴക്കന്‍ ഏഷ്യയിലും പസഫിക്കിലും ചൈനയിലും 50 വര്‍ഷത്തെ ഏറ്റവും സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴി വയ്ക്കുമെന്ന് ലോകബാങ്ക്. മേഖലയിലെ വളര്‍ച്ച 0.9 ശതമാനമായിരിക്കും. 1967 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരിക്കും ഇത്. ചൈനീസ് സമ്പദ്വ്യവസ്ഥ 2 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ കിഴക്കന്‍ ഏഷ്യ, പസഫിക് മേഖലകളില്‍ 3.5 ശതമാനം ഇടിവുണ്ടാകുമെന്ന് ബാങ്ക് വ്യക്തമാക്കി.

38 ദശലക്ഷം ആളുകള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് ഐ.എം.എഫും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളില്‍ വന്‍ പ്രതിസന്ധിയുണ്ടാകുമെന്നും ഐ.എം.എഫ് വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *