പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി റിയ ആൻ തോമസിനെ കോവിഡ് സ്ഥിരീകരിച്ചു. കേസിൽ അഞ്ചാം പ്രതിയാണ് റിയ. ഇതിനെ തുടർന്ന് പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു.
പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിൻറെ കീഴിലുള്ള 4 സ്ഥാപനങ്ങളുടെ ഡയറക്ടറാണ് റിയ. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി അതിന് പിന്നാലെ മലപ്പുറം ജില്ലയിൽ നിന്ന് റിയയെ പിടികൂടുകയായിരുന്നു കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം. കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ആയിരുന്ന റിയ കേസ് അന്വേഷണത്തെ തുടർന്ന് ഒളിവിൽ പോയിരിക്കുകയായിരുന്നു. പണം സ്വീകരിച്ചതിൽ മുഖ്യപങ്ക് റിയയ്ക്ക് ആണെന്നാണ് പോലീസിൻറെ കണ്ടെത്തൽ.