റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും ; കുവൈറ്റിലേക്ക് സര്‍വീസ് ഇല്ല

March 10, 2026 - 2:50 pm

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കൂടുതല്‍ വിമാന സര്‍വീസുകള്‍ ഇന്ന് (10.03.2026) പുനരാരംഭിക്കും. അബുദാബി, ദോഹ, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ആരംഭിക്കും. എന്നാല്‍ കുവൈറ്റിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടില്ല. കുവൈറ്റില്‍ നിന്നും എത്തേണ്ട മൂന്നു ഫ്ളൈറ്റുകളും കുവൈറ്റിലേക്ക് പോകണ്ട മൂന്നു ഫ്‌ളൈറ്റുകളുമാണ് റദ്ദാക്കിയത്. ഷാര്‍ജ, ബഹ്‌റൈന്‍, റാസല്‍ഖൈമ, ദോഹ, അബുദാബി, മസ്‌കറ്റ്, ദുബായി എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയിട്ടുണ്ട്. എങ്കിലും ഈ രാജ്യങ്ങളിലേക്ക് ഒന്നുരണ്ടു സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

ഷാര്‍ജയില്‍ നിന്നുള്ള വിമാനം പുലര്‍ച്ചെ 3.24ന് കൊച്ചിയിലെത്തി. ദുബായില്‍ നിന്നും മൂന്ന് വിമാനങ്ങള്‍ കൊച്ചിയിലെത്തും. അബുദാബി, മസ്‌കറ്റ്, ജിദ്ദ, റിയാദ്, ഷാര്‍ജ, റാസല്‍ഖൈമ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഇന്ന് സര്‍വീസ് നടത്തുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ ആക്രമണം തുടരുകയാണ്

അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ ആക്രമണം തുടരുകയാണ്. ഇറാന്‍റെ ആക്രമണത്തില്‍ ബഹ്‌റൈനില്‍ 29കാരി കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റു. സൗദിയിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരെയും വീണ്ടും ആക്രമണം ഉണ്ടായി. ഷൈബ എണ്ണപ്പാടത്തിന് നേരെ 123 ഡ്രോണുകള്‍ എത്തിയിരുന്നു. ഇത് സൗദി പ്രതിരോധ സേന തകര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *