തിരുവനന്തപുരം: ഏതുവെല്ലുവിളികളേയും ജനങ്ങളെ അണിനിരത്തി അതിജീവിക്കാന്‍ തന്നെയാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും സഹന സമരം തുടരുക തന്നെ ചെയ്യുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. മന്ത്രി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ പരിക്കുപറ്റിയ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പങ്കുവച്ച് പോസ്റ്റ് ചെയ്‌ത ഫെയ്‌സ് ബുക്ക് കുറിപ്പിലാണ് ബിജെപി അദ്ധ്യക്ഷന്‍ ഇങ്ങനെ പറയുന്നത്.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളടക്കം ആയിരക്കണക്കിന് പ്രവര്ത്തകര്‍ക്കാണ് ഇതുവരെയുളള സമരങ്ങളില്‍ പരിക്കുപറ്റിച്ചുളളതെന്നും സുരേന്ദ്രന്‍ തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കളളക്കേസും ലാത്തിയടിയും വെടിവെയ്‌പ്പും ജയിലറയും തങ്ങളെ പിന്തിരിപ്പിക്കാന്‍ പോന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും മനസിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020 സെപ്‌തംബര്‍ 11 നാരംഭിച്ച ഈ ധാര്‍മ്മിക സമരത്തില്‍ നിരവധിപേരുടെ തലയടിച്ചുപൊട്ടിച്ചു. കണ്ണിന് പരിക്കുപറ്റിയവരും എല്ലൊടിഞ്ഞവരും നിരവധിയാണ് എന്നാല്‍ ഈ സമരത്തിനിടയില്‍ ഒരു പോലീസുകാരന്‍ പോലും ആക്രമിക്കപ്പെടുകയോ കല്ലേറുണ്ടാവുകയോ ചെയ്‌തിട്ടില്ല. ബാരിക്കേടുകള്‍ക്കുമുന്നില്‍ കയറാന്‍ ശ്രമിച്ചുവെന്നതാണ് മഹാ അപരാധമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. സമരം അടിച്ചമര്‍ത്തുമെന്ന് പിണറായിവിജയന്‍ പറയുന്നു. എന്നാല്‍ സമരം നേരിടുമെന്ന് മുന്നണിയും ആവര്‍ത്തിക്കുന്നു.സുരേന്ദ്രന്‍ പറയുന്നു.
