കൊച്ചി: എറണാകുളത്തു നിന്നും അൽഖ്വയ്ദ ഭീകരരായ 3 തൊഴിലാളികളെ അറസ്റ്റ് ചെയ്തതോടെ വ്യക്തമാകുന്നത് , അതിഥി തൊഴിലാളികളായി സംസ്ഥാനത്ത് താമസമാക്കിയവരിൽ അന്താരാഷ്ട്ര ഭീകരവാദ സംഘടനകളിൽ പ്രവർത്തിക്കുന്നവർ പോലും ഉണ്ടെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് എറണാകുളത്തെ വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നായി പുലർചയോടെ മൂന്നു പേരെയും എൻ ഐ എ അറസ്റ്റു ചെയ്യുന്നത്.
രാജ്യ തലസ്ഥാനത്ത് വൻ ആക്രമണം നടത്താനുള്ള ആസൂത്രണത്തിലായിരുന്നു ഇവരെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കൊച്ചിയിൽ നിന്ന് അറസ്റ്റിലായ അൽഖ്വയ്ദക്കാരായ ഈ ‘അതിഥി ‘കൾ മിക്ക ദിവസങ്ങളിലും ജോലിക്ക് പോയിരുന്നില്ല എന്നാണ് കൂടെ താമസിക്കുന്നവർ പറയുന്നത്. പാതാളത്തു നിന്നും അറസ്റ്റിലായ ഒരാൾ വർഷങ്ങളായി ഇവിടെ താമസിച്ചു വരുന്നതായാണ് പുറത്തു വരുന്ന സൂചനകൾ.
ആർക്കും സംശയത്തിൻ്റെ ഒരു കണിക പോലും നൽകാതെ ലോക് ഡൗൺ കാലത്തുൾപ്പടെ സർക്കാർ നൽകിയ സൗജന്യ ഭക്ഷണവും കഴിച്ച് സുഖമായി ഭീകരർ ഇവിടെ കഴിഞ്ഞു കൂടി.
ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തൊഴിലാളികളെ കുറിച്ച് കൃത്യമായ യാതൊരു വിവരവും സംസ്ഥാന സർക്കാരിൻ്റെ കയ്യിൽ ഇല്ല എന്ന് വ്യക്തമാക്കുന്നതാണ് കൊച്ചിയിൽ നടന്ന ഭീകര വേട്ട. തൊഴിലാളികളെന്ന വ്യാജേന ഒളിച്ചു കഴിയാൻ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് കേരളമെന്ന് വർഷങ്ങൾക്കു മുൻപേ തന്നെ ഭീകരർ തിരിച്ചറിഞ്ഞിരുന്നു എന്നു കരുതണം.

