പട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ,ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാട്ടി പാര്‍ട്ടിയുടെ ചുമതല മകന്‍ ചിരാഗ് പസ്വാന് നല്‍കി കേന്ദ്രഭക്ഷ്യ മന്ത്രിയും എല്‍ജെപി നേതാവുമായി രാം വിലാസ് പസ്വാന്‍. അതേസമയം പസ്വാന്‍ തന്റെ രോഗം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഹൃദയസംബന്ധമായ അസുഖമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനം ചിരാഗ് എടുക്കുമെന്നാണ് പസ്വാന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.കുറച്ച് കാലമായി താന്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും മകന്‍ ചിരാഗ് പസ്വാന്‍ പാര്‍ട്ടിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വിറ്റ്.
കൊവിഡ് മഹമാരി പൊട്ടിപുറപ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യസ്ഥിതി മോശമായത്.എന്നാല്‍ മന്ത്രിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം നിറവേറ്റേണ്ടിയിരുന്നതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടിയില്ല. കേന്ദ്രമന്ത്രിയെന്ന നിലയില്‍ കൃത്യമായി പ്രവര്‍ത്തിക്കുകയായിരുന്നു- അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. പാര്‍ട്ടിയുടെ ഉത്തരാവദിത്തങ്ങള്‍ നിറവേറ്റാന്‍ ചിരാഗ് പ്രാപ്തനാണെന്ന് ബാധ്യമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മകന്‍ ചിരാഗ് എന്നോടൊപ്പം ഉണ്ടെന്നും സാധ്യമായ എല്ലാ സേവനങ്ങളും ചെയ്യുന്നതില്‍ സന്തുഷ്ടനാണെന്നും എന്നെ പരിപാലിക്കുന്നതിനൊപ്പം പാര്‍ട്ടിയോടുള്ള ഉത്തരവാദിത്തങ്ങളും അവന്‍ നിറവേറ്റുന്നുവെന്നും പസ്വാന്‍ വ്യക്തമാക്കി
