ബിഹാര്‍ ബോട്ട് അപകടം:മൂന്നു മൃതദേഹം കണ്ടെടുത്തു;9 കുട്ടികളെ കാണ്ടെത്താനായില്ല

September 15, 2023

പട്ന: ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ 12 സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. ബാക്കി ഒന്‍പതുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാവിലെ ബാഗ്മതി നദിയോട് ചേര്‍ന്ന് മധുപൂര്‍പട്ടി ഘട്ടിന് സമീപമാണ് അപകടം. കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. …

പ്രതിപക്ഷ ഐക്യം ബിജെപിയെ അങ്കലാപ്പിലാക്കുന്നു; നിതീഷ് കുമാർ

September 3, 2023

പട്ന: ഇന്ത്യ മുന്നണിയെ ബിജെപി ഭയപ്പെടുന്നുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ ഐക്യം കണ്ടു അങ്കലാപ്പിലാണെന്നു ബിജെപി. സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങളിൽ വൈകാതെ തീരുമാനമുണ്ടാകും. മാത്രമല്ല ഗാന്ധി ജയന്തി ദിനത്തിൽ രാജ്യവ്യാപകമായി പരിപാടികൾ സംഘടിപ്പിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു. …

വാജ്‌പേയ് പാര്‍ക്കിന്റെ പേരുമാറ്റാനുള്ളനീക്കം തടഞ്ഞ് നിതീഷ്‌കുമാര്‍

August 22, 2023

പട്ന: പട്നയിലെ അടല്‍ ബിഹാരി വാജ്‌പേയ് പാര്‍ക്കിന്റെ പേരു മാറ്റാനുള്ള ആര്‍.ജെ.ഡി മന്ത്രിയുടെ നീക്കം തടഞ്ഞ് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. വാജ്‌പേയ് പാര്‍ക്കിന്റെ പേര് ‘കോക്കനട്ട് പാര്‍ക്ക്’ എന്നാക്കിവനം-പരിസ്ഥിതി വകുപ്പ് മന്ത്രിയും ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് …

എഞ്ചിൻ തകരാർ: ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

August 4, 2023

പട്ന : ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പട്ന വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ എൻജിനുകളിലൊന്ന് തകരാറിലായതിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയർന്ന് മൂന്ന് മിനിറ്റിനുള്ളിലാണ് സംഭവം. രാവിലെ 9:11 ഓടെ പട്നയിലെ ജയ് പ്രകാശ് നാരായൺ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി …

ജാതി സര്‍വേ നിര്‍ത്തിവെക്കണമെന്ന ഹരജികള്‍ തള്ളി പാറ്റ്ന ഹൈക്കോടതി

August 2, 2023

പാറ്റ്‌ന: ബിഹാര്‍ സര്‍ക്കാരിന്റെ ജാതി സര്‍വേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പാറ്റ്ന ഹൈക്കോടതി. ചീഫ് ജസ്റ്റീസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് പാര്‍ത്ഥസാരഥി എന്നിവരുടെ ബെഞ്ചാണ് ഹരജികള്‍ തള്ളിയത്. സംസ്ഥാന സര്‍ക്കാറിന് ആശ്വാസം നല്‍കുന്നതാണ് കോടതി നടപടി.സര്‍വേയുടെ ഭാഗമായി …

ജാതി പ്രശ്നങ്ങളുടെ പേരില്‍ കൊല്ലപ്പെട്ടേക്കാം: ബിഹാര്‍ മന്ത്രി

July 5, 2023

പട്ന: ജാതി പ്രശ്നങ്ങളുടെ പേരില്‍ താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് ബിഹാര്‍ സഹകരണ മന്ത്രി സുരേന്ദ്ര പ്രസാദ് യാദവ്. മന്ത്രിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പൊലീസിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി. തന്നെ കൊല ചെയ്യുന്നവര്‍ക്ക് 11 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ …

പട്‌നയിൽ നടക്കുന്ന പ്രതിപക്ഷ ഐക്യസമ്മേളനത്തിൽ രാഹുൽഗാന്ധിയും മമതാ ബാനർജിയും പങ്കെടുക്കും

June 8, 2023

പട്‌ന: പ്രതിപക്ഷ ഐക്യസമ്മേളനം 2023 ജൂൺ മാസം 23-ന് ബിഹാറിലെ പട്‌നയിൽ നടക്കും. മുഖ്യമന്ത്രിയും ജെ.ഡി.-യു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, …

ബിഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു

June 5, 2023

പാറ്റ്ന: ബിഹാറിലെ ഭാഗല്‍പുരില്‍ കോടികള്‍ ചിലവഴിച്ച് നിര്‍മിച്ചുകൊണ്ടിരുന്ന പാലം തകര്‍ന്നുവീണു. കൂറ്റന്‍ പാലത്തിന്റെ രണ്ട് ഭാഗങ്ങള്‍ ഒന്നിനു പിറകെ ഒന്നായി തകര്‍ന്നു വീഴുകയായിരുന്നു. 1,700 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച പാലമാണ് തകര്‍ന്നത്. രണ്ട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് ഗംഗാനദിക്ക് …

നിതീഷ് കുമാര്‍ സര്‍ക്കാരിന് തിരിച്ചടി; ജാതി
സര്‍വേക്ക് ഹൈക്കോടതി സ്‌റ്റേ

May 5, 2023

പട്‌ന: ബിഹാറില്‍ സര്‍ക്കാര്‍ നടത്തുന്ന ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയ്ക്ക് പട്ന ഹൈക്കോടതിയുടെ സ്റ്റേ. സര്‍വേ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി, ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കുന്ന ജൂലൈ മൂന്നുവരെ സൂക്ഷിച്ചുവെക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പിന്നാക്കക്കാരെ സഹായിക്കാന്‍ …

ബിഹാര്‍ ബാഹുബലി’ക്ക് മോചനം; നിതീഷ് സര്‍ക്കാരിനു വിമര്‍ശനം

April 26, 2023

പട്‌ന: ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കപ്പെട്ട മുന്‍ എം.പിയും രജപുത്രനേതാവുമായ ആനന്ദ് മോഹന്‍ സിങ്ങിന്റെ മോചനത്തിനു കളമൊരുക്കി ബിഹാര്‍ സര്‍ക്കാര്‍. ഐ.എ.എസ്. ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ആനന്ദ് മോഹന്‍ അടക്കം 27 പേരുടെ മോചനത്തിന് നിയമഭേദഗതിയിലൂടെ അവസരമൊരുക്കിയ നിതീഷ് സര്‍ക്കാര്‍ നടപടിക്കെതിരേ …