ഹൃദയാഘാതം മൂലം സാമൂഹിക പ്രവര്‍ത്തകന്‍ റിയാദില്‍ നിര്യാതനായി

റിയാദ്‌: മലയാളിയും സാമൂഹിക പ്രവര്‍ത്തകനുമായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി എന്‍ ജാബിര്‍(53) ഹൃദയാഘാതം മൂലം റിയാദില്‍ നിര്യതനായി. ബദ്‌ഹയിലെ താമസസ്ഥലത്ത്‌ വെച്ചായിരുന്നു അന്ത്യം. 2020 സെപ്‌തംബര്‍ 10 വ്യാഴാഴ്‌ച രാത്രി 10.30 ഓടെയാണ് ‌ മരണം സംഭവിച്ചത്‌. വൈകിട്ട്‌ പതിവ്‌ നടത്തവ്യായാമത്തിനുശേഷം തിരിച്ചെത്തി കുളി കഴിഞ്ഞ്‌ വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭപ്പെടുകയായിരുന്നു.

മെസ്‌ കേബിള്‍സ്‌ എന്ന കമ്പനിയില്‍ സീനിയര്‍ സെയില്‍സ്‌ കോഓഡിനേറ്റരായിരുന്നു ജാബിര്‍ . വര്‍ഷങ്ങളായി റിയാദില്‍ പ്രവാസിയായ ജാബിര്‍ തനിമ സാസംസ്‌കാരികവേദി , ചേതന റീഡേഴ്‌സ്‌ ഫോറം, പയ്യന്നൂര്‍ സൗഹൃദവേദി എന്നിവയടെ സജീവ പ്രവര്‍ത്തകനായിരുന്നു. നല്ലവായനക്കാരന്‍ കൂടിയായ അദ്ദേഹം പുസ്‌തകവായനക്കും സാഹിത്യ ചര്‍ച്ചക്കുമുളള ചില്ല സര്‍ഗ്ഗവേദിയിലെ സ്ഥിര സാന്നിദ്ധ്യവുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →