പാലക്കാട് കോവിഡ് നിര്‍ദ്ദേശ ലംഘനം: 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

പാലക്കാട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് 7 വരെ ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം. കൃഷ്ണന്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 95 പേരെ അറസ്റ്റ് ചെയ്തു. 

മാസ്‌ക് ധരിക്കാത്ത 195 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 195 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7663/Covid-cases.html

Share
അഭിപ്രായം എഴുതാം