പാലക്കാട് മേലാര്‍കോട് പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു

പാലക്കാട്: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയും മേലാര്‍കോട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം കെ. ഡി. പ്രസേനന്‍ എംഎല്‍എ നിര്‍വഹിച്ചു. ആഘോഷ വേളകളില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ വലിച്ചെറിയുകയും ചവിട്ടിമെതിക്കുകയും ചെയ്യുന്ന മനോഭാവത്തിന് മാറ്റം വരുത്തേണ്ടതുണ്ട്. ഭക്ഷണം പാഴാക്കിക്കളയാതെ വിതരണം ചെയ്യണമെന്നും പണമില്ലാതെ കയറി വരുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ ജനകീയ ഹോട്ടലിലൂടെ സാധിക്കണമെന്നും എംഎല്‍എ പറഞ്ഞു.

മേലാര്‍കോട് ഉങ്ങിന്‍ ചുവട് പാല്‍ സൊസൈറ്റിയ്ക്ക് സമീപം നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മായന്‍ അധ്യക്ഷനായി. ജില്ലാ കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ പി. സെയ്തലവി മുഖ്യാതിഥിയായ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങള്‍, മെമ്പര്‍മാര്‍, സെക്രട്ടറി ജി.മനോജ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7665/Janakeeya-Hotel.html

Share
അഭിപ്രായം എഴുതാം