ന്യൂഡല്‍ഹി: സുപ്രീംകോടതി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോവിഡ് നിരീക്ഷണത്തിൽ പോയി. അദ്ദേഹത്തിൻറെ സഹപ്രവർത്തകന് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്നാണ് ഈ തീരുമാനത്തിലെത്തിയത്. ജസ്റ്റിസുമാരായ എ നാഗേശ്വരറാവു ഹേമന്ത് എന്നിവരടങ്ങുന്ന ബെഞ്ച് വിവിധ ട്രൈബ്യൂണലുകളിലേക്ക് ഉള്ള നിയമം സംബന്ധിച്ച വിഷയം കേൾക്കുമ്പോൾ വാദം മാറ്റിവെക്കണമെന്ന ആവശ്യവുമായി അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ മുന്നോട്ടുവന്നു. അറ്റോണി ജനറൽ ക്വാറന്റൈനിലാണ് എന്ന കാരണമാണ് പറഞ്ഞത് . ഇതുപ്രകാരം ബെഞ്ച് വിഷയം സെപ്റ്റംബർ പതിനഞ്ചാം തീയതിയിലേക്ക് മാറ്റി.
ആരോഗ്യവുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ ഒന്നുമില്ലെന്നും ഒരു മുൻകരുതൽ നടപടി എന്ന നിലയ്ക്കാണ് ക്വാറന്റൈനിൽ പ്രവേശിച്ചതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഓഫീസിലുള്ള മറ്റ് സഹപ്രവർത്തകർ എല്ലാം അദ്ദേഹത്തിനൊപ്പം ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ട്.
