കോവിഡ് 19: പുതിയ വിവരങ്ങള്‍ രാജ്യത്ത് കോവിഡ് രോഗമുക്തിയില്‍ വലിയ വര്‍ധന

September 9, 2020

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത് ഏകദേശം 75,000 പേര്‍ ആകെ രോഗമുക്തര്‍ 34 ലക്ഷത്തോട് അടുക്കുന്നു ന്യൂ ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് രോഗമുക്തരായവരുടെ എണ്ണത്തില്‍ രാജ്യം പുതിയ നേട്ടത്തില്‍. ഒറ്റദിവസം സുഖം പ്രാപിച്ചത് 74,894 പേരാണ്. ഇതോടെ രാജ്യത്തെ …

പാലക്കാട് കോവിഡ് നിര്‍ദ്ദേശ ലംഘനം: 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

September 7, 2020

പാലക്കാട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് 7 വരെ ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം. കൃഷ്ണന്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 95 …

കോവിഡ് -19 പ്രതിസന്ധി കാലഘട്ടത്തിലും ബ്യൂറോ ഓഫ് ഫാർമ പി എസ് യൂ ഓഫ് ഇന്ത്യ(ബി പിപി ഐ) 2020 -21 വർഷത്തിന്റെ ആദ്യപാദത്തിൽ 146. 59 കോടി രൂപയുടെ വിറ്റുവരവ് നടത്തി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 75.48 കോടി രൂപയായിരുന്നു

September 7, 2020

തിരുവനന്തപുരം:സ്വയം തൊഴിലിലൂടെ നിരവധി പേർക്ക് സ്ഥിരവരുമാനം നൽകുന്ന ലോകത്തെ ഏറ്റവും വലിയ റീട്ടെയിൽ ഔഷധ വിതരണശൃംഖല, സേവനവും തൊഴിലും എന്ന അതിന്റെ മുദ്രാവാക്യത്തോട് നീതി പുലർത്തുന്നു കോവിഡ് 19 പ്രതിസന്ധി കാലഘട്ടത്തിലും പ്രധാനമന്ത്രി ജൻ ഔഷധി പരിയോജനയുടെ നടത്തിപ്പ് സ്ഥാപനമായ ബ്യൂറോ ഓഫ് ഫാർമ പി എസ് യൂ ഓഫ് ഇന്ത്യ, 2020- 21 ഈ വർഷത്തെ ആദ്യ പാദത്തിൽ146. 59 കോടിയുടെ വിറ്റുവരവ് നടത്തി. 2019-2020ന്റെ ആദ്യപാദത്തിൽ ഇത് വെറും 75.48 കോടി രൂപയായിരുന്നു. ജൂലൈയിൽ മാത്രം 48.66 കോടി രൂപയാണ് വിൽപ്പന നടത്തിയത്. 2020 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 191.90 കോടി രൂപയുടെ വിൽപ്പന നടത്തി. അവശ്യമരുന്നുകളുടെ മുടക്കം ഇല്ലാത്ത ലഭ്യത ഉറപ്പുവരുത്തുന്നതിന് ലോക്ക് ഡൗൺ സമയത്തും ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിച്ചു. 15 ലക്ഷം ഫേസ് മാസ്കുകൾ 80 ലക്ഷം hydroxychloroquine ഗുളികകൾ , 100 ലക്ഷം പാരസെറ്റമോൾ എന്നിവ വിറ്റു. ഇതിലൂടെ 1260 കോടി രൂപ ജനങ്ങൾക്ക് ലഭിക്കാനായി. നിലവിൽ 1250 ഔഷധങ്ങളും 204 ശസ്ത്രക്രിയ ഉപകരണങ്ങളുമാണ് വിൽക്കുന്നത്. 2024 മാർച്ച് 31 ഓടുകൂടി ഇത് 2000 ഔഷധങ്ങളും 300 ശസ്ത്രക്രിയ ഉപകരണങ്ങളും ആക്കാൻ ആണ് ഉദ്ദേശിക്കുന്നത്. പ്രമേഹം, ഹൃദ്രോഗം, അലർജി എന്നിവയ്ക്കെതിരായ മരുന്നുകൾ, വിറ്റാമിനുകൾ, മിനറലുകൾ, ഫുഡ് സപ്ലിമെന്റ് എന്നിവ ഉൾപ്പെടെ ആണിത്. ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ചില മരുന്നുകൾ 50 ശതമാനം വിലക്കുറവിലും ബ്രാൻഡഡ് മരുന്നുകൾ വിപണി വിലയുടെ 80 മുതൽ 90 ശതമാനം വരെ വിലക്കുറവിളുമാണ് വിൽക്കുന്നത്. ലോകാരോഗ്യസംഘടന നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന നിർമാതാക്കളിൽ നിന്ന് ഓപ്പൺ ടെൻഡർ അടിസ്ഥാനത്തിലാണ് മരുന്നുകൾ സംഭരിക്കുന്നത്. ദേശീയതലത്തിലെ അക്രഡിറ്റഡ് ലാബുകൾ രണ്ടുതവണ മരുന്നുകളുടെ ഗുണമേന്മ കർശനമായി പരിശോധിക്കും. ലോകത്തെ തന്നെ ഏറ്റവും വലിയ റീട്ടെയിൽമരുന്ന് വില്പന ശൃംഖലയായ ബി പി പി ഐ അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത നിരവധി യുവാക്കൾക്ക്, സ്വയം തൊഴിൽ നൽകി സ്ഥിരവരുമാനം ഉറപ്പാക്കുന്നതിലൂടെ സ്ഥാപനത്തിന്റെ ‘സേവനവും ജീവിതവും’ എന്ന മുദ്രാവാക്യത്തോട് യഥാർത്ഥ നീതി പുലർത്തുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 11600 അഭ്യസ്തവിദ്യരായ യുവാക്കളാണ് പദ്ധതിയുടെ ഭാഗമായി ഉള്ളത്. ജൻ ഔഷധി കേന്ദ്ര ഉടമകൾക്ക് നൽകുന്ന കിഴിവ് 2.5 ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസ വാങ്ങലിന്റെ 15% വരെ, പരമാവധി പ്രതിമാസം 15,000 രൂപ കിഴിവ് നൽകും. വടക്ക് കിഴക്കൻ, ഹിമാലയൻ, ഉൾനാടൻ മേഖലകൾ, നീതിആയോഗ് പട്ടികയിൽ ഉൾപ്പെടുന്ന പിന്നോക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ആരംഭിക്കുന്നതും വനിതാ സംരംഭകർ, ദിവ്യാംഗർ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ സംരംഭകർ എന്നിവർ ആരംഭിക്കുന്നതുമായ ജനൗഷധി കേന്ദ്രങ്ങൾക്കും ഫർണിച്ചറും മറ്റ് ഉപകരണങ്ങൾ വാങ്ങുന്നതിന് ഒറ്റത്തവണ കിഴിവായി രണ്ടുലക്ഷം രൂപ ആദ്യം അനുവദിക്കും. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രത്യേകിച്ച് പാവപ്പെട്ടവർക്ക് ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ 2008 നവംബറിൽ ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ച പദ്ധതിയാണ് ജനൗഷധി

കോവിഡ് 19 – ഹെർബൽ എയർ ഫ്രഷ്നറിൻ്റെ ചിത്രം പങ്കുവച്ച് പ്രതിരോധ മന്ത്രാലയം

September 4, 2020

ന്യൂഡൽഹി: കോവിഡ് 19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി പുനെയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി വികസിപ്പിച്ചെടുത്ത ഹെർബൽ എയർ ഫ്രഷ്നറിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. വേപ്പ് , തുളസി , ചെറുനാരങ്ങ, തുടങ്ങിയ ഏതാനും …

കൊവിഡ് 19: കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം

August 22, 2020

കണ്ണൂര്‍ : ജില്ലയില്‍ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ രോഗികളെയും ഉള്‍ക്കൊളളാന്‍ കഴിയാത്ത അവസ്ഥയുള്ളതിനാല്‍ ചികിത്സയ്ക്കായി രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്താമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. …

കൊവിഡ് 19: കണ്ണൂര്‍ ജില്ലയിൽ സ്‌കൂള്‍ കുട്ടികള്‍ക്ക് രണ്ടേകാല്‍ ലക്ഷത്തിലേറെ കിറ്റുകള്‍ നല്‍കി

August 7, 2020

ഉച്ചഭക്ഷണ കിറ്റ് വിതരണം ഈയാഴ്ച പൂര്‍ത്തിയാകും കണ്ണൂര്‍ : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കുള്ള  ഭക്ഷ്യകിറ്റ് വിതരണം ജില്ലയില്‍ അവസാന ഘട്ടത്തിലെത്തിയതായി ജില്ല സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാര്‍ അറിയിച്ചു. 231000 കിറ്റുകളാണ് …

കോവിഡ് 19 ; ജനങ്ങള്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടാകരുത്: മന്ത്രി എം.എം.മണി

August 4, 2020

ഇടുക്കി : കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടാകരുതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുനിരത്തില്‍ ജനത്തിരക്കേറിയിട്ടുണ്ട്. അത് …

കോവിഡ് 19; ഗർഭിണികൾക്കുള്ള ചികിത്സാ മാനദണ്ഡം

August 4, 2020

തിരുവനന്തപുരം: കോവിഡ് പോസിറ്റീവായ എ കാറ്റഗറിയിൽപ്പെടുന്ന ഗർഭിണികൾക്ക് ആദ്യ ആറുമാസക്കാലത്തെ ചികിത്സയ്ക്കായി പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിൽ സൗകര്യമൊരുക്കിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. അവസാന മൂന്നുമാസത്തെ ചികിത്സയ്ക്ക് പൂജപ്പുര ആയുർവേദ മെറ്റേർണിറ്റി ആശുപത്രിയും സജ്ജമായിട്ടുണ്ട്‌. അടിയന്തര ഗർഭപരിചണം ആവശ്യമുള്ളതും …

കോവിഡ് 19: തിരുവനന്തപുരത്ത് ഇതുവരെ എത്തിയത് 18,958 പേര്‍

June 18, 2020

തിരുവനന്തപുരം : ലോക്ക് ഡൗണ്‍ ആരംഭിച്ചതിനു ശേഷം ഇതുവരെ തിരുവനന്തപുരത്ത് 18,958 പേര്‍ എത്തിയിട്ടുണ്ട്. ഇതില്‍ 9,484 പേര്‍ വിദേശത്തുനിന്നാണ് എത്തിയത്. സംസ്ഥാനത്തിനു പുറത്തെ റെഡ്സോണുകളില്‍ നിന്നും 10,665 പേര്‍ എത്തി. രാജ്യത്തിനകത്ത് തമിഴ്നാട്ടില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ ജില്ലയിലെത്തിയത്; 8049 …

കേരളത്തിൽ സമൂഹവ്യാപനമില്ല: മുഖ്യമന്ത്രി

May 30, 2020

*രോഗവ്യാപനം അധികമുള്ളയിടങ്ങളിൽ ട്രിപ്പിൽ ലോക്ക്ഡൗൺ ഉൾപ്പെടെ ആലോചിക്കും തിരുവനന്തപുരം: നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ സമൂഹവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രോഗവ്യാപനം അധികമാകുന്ന മേഖലകളിൽ ട്രിപ്പിൽ ലോക്ക്ഡൗൺ ഉൾപ്പെടെ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ …