കോൺഗ്രസിൽ കത്തെഴുത്ത് തുടരുന്നു; പാർട്ടിയെ രക്ഷിക്കണമെന്ന്ആവശ്യം

ലക്നൗ: ശശി തരൂരും കപിൽ സിബലും ഗുലാംനബി ആസാദും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയാഗാന്ധിയുടെ നേതൃത്വത്തെ വിമർശിച്ച് കത്തെഴുതിയതിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുൻപ് ഉത്തർപ്രദേശിൽ നിന്നും സോണിയാഗാന്ധിക്ക് മറ്റൊരു കത്ത്. കോൺഗ്രസ് നേതൃ നിരയിൽ നിന്ന് പുറത്താക്കപ്പെട്ട 9 മുൻകാല നേതാക്കന്മാരാണ് കോൺഗ്രസിനെയും രാജ്യത്തെയും രക്ഷിക്കണമെന്നും കുടുംബത്തിനും മേലെ കോൺഗ്രസ് രാഷ്ട്രീയത്തെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയ്ക്ക് കത്തെഴുതിയത്.

ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ചേർന്നാണ് കോൺഗ്രസിനെയും ഈ രാജ്യത്തിൻറെ ജനാധിപത്യ മൂല്യങ്ങളെയും ഉന്നതങ്ങളിലേക്ക് നയിച്ചത്. പക്ഷേ ഇന്ന് എല്ലാവരും നിരാശരാണ്. സാധാരണക്കാരായ പ്രവർത്തകർക്ക് പാർട്ടിയിലും നേതൃത്വത്തിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു,

കത്തിൽ പറയുന്നു. മുൻ എംപി സന്തോഷ് സിംഗും മുൻമന്ത്രി സത്യദേവ് ത്രിപാഠിയും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായ തുറന്നുപറച്ചിലുകൾ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടായേക്കും എന്ന സൂചനയാണ് പുതിയ കത്ത് നൽകുന്നത്.

Share
അഭിപ്രായം എഴുതാം