റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: ആളുമാറി ക്ഷേത്ര ജീവനക്കാരനെ വെട്ടികൊലപ്പെടുത്തി. ചവറ തേവലക്കര
രാജേന്ദ്രന്‍ പിള്ള എന്നയാളെയാണ് കൊലപ്പെടുത്തിയത്.
.ഇന്നലെ രാത്രിയാണ് സംഭവം

രാജേന്ദ്രന്‍ പിള്ളയുടെ മൃതശരീരം തെങ്ങിന്‍ചുവട്ടില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍‌ നിന്നാണ് പൊലീസിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത് നടന്നത്.രാവിലെ നാട്ടുകാര്‍ കാണുമ്പോള്‍ മൃതദേഹത്തിന് അടുത്ത് കിടന്ന് ഉറങ്ങുകയായിരുന്നു.

തങ്ങള്‍ ലക്ഷ്യം വെച്ചത് മറ്റൊരാളെയായിരുന്നുവെന്നും രാജേന്ദ്രന്‍ പിള്ള തങ്ങള്‍ക്കുമുന്നില്‍ വന്ന് പെടുകയായിരുന്നുവെന്നും പിടിയിലായയാള്‍ കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ശേഷം ഇയാള്‍ മദ്യപിച്ച് മൃതദേഹത്തിന് അരികില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഇയാള്‍ക്കൊപ്പം മദ്യപിച്ച രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *