Tag
ന്യൂസ് ഡെസ്ക്

കാസര്‍ഗോഡ്: റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പരപ്പ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു. പരപ്പയില്‍  സൗജന്യമായി ലഭിച്ച   68 സെന്റ് സ്ഥലമാണ് ബസ്റ്റാന്റ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. രണ്ടു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ബസ്റ്റാന്റിന് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സര്‍ക്കാരിന്റെ അംഗീകാരവും നേടിയിട്ടുണ്ട്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.വി.തങ്കമണി, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് വിധു ബാല, വൈസ് പ്രസിഡണ്ട് വി.ബാലകൃഷ്ണന്‍, മെമ്പര്‍ കാര്‍ത്യായനി കണ്ണന്‍, പി.വി.ചന്ദ്രന്‍, ഭാസ്‌ക്കരന്‍ അടിയോടി, സി.കെ.ശശി നമ്പ്യാര്‍, വിജയന്‍ കോട്ടയ്ക്കല്‍, എന്‍.മനോജ് എന്നിവര്‍ സംസാരിച്ചു. പി.വേണുഗോപാലന്‍, ജോയി പാലക്കുടിയില്‍, കെ.തമ്പാന്‍ എന്നിവര്‍ സൗജന്യമായി വിട്ടു നല്‍കിയ 68 സെന്റ് സ്ഥലത്താണ് ബസ്റ്റാന്റ് പണിയുന്നത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7519/parappa-bus-stand-cum-shopping-complex-stone-laying-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *