റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട ജില്ലയിലെ പ്രളയ ഭീഷണി കുറഞ്ഞു; ജാഗ്രത തുടരണം: മന്ത്രി കെ. രാജു

August 10, 2020 - 3:49 pm

പത്തനംതിട്ട : ജില്ലയിലെ പ്രളയ ഭീഷണി കുറഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു പറഞ്ഞു. ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായിട്ടുണ്ട്. പമ്പാ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വൈകുന്നേരത്തോടെ അടയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പര്‍ കുട്ടനാടും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മഴക്കെടുതി മൂലം ഉണ്ടായിട്ടുള്ള കൃഷി നാശം വിലയിരുത്തി ആവശ്യമായ ധനസഹായം പ്രഖ്യാപിക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട രേഖ : https://keralanews.gov.in/6899/-Flood-threat-reduced;-Vigilance-must-continue:-Minister-K.-Raju.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *