മുംബെ: 1996 ൽ ഇറങ്ങിയ പ്രിയദർശന്റെ കാലാപാനിയിൽ സവർക്കറായി മലയാളത്തിലും എത്തിയ അന്നു കപൂർ തൊണ്ണൂറോളം ഹിന്ദി സിനിമകളിലും നിരവധി ടെലിവിഷൻ ഷോകളിലും തിളങ്ങിയ അഭിനേതാവാണ്.
തുടക്കത്തിലെ വലിയ കടമ്പകളെ സാഹസികമായി അതിജീവിക്കാൻ തനിക്ക് സാധിച്ചു. ഈ പ്രായത്തിലും താൻ ഒരു നല്ല പോരാളിയാണ്. ഏതു പ്രതിസന്ധിയേയും മറികടക്കാനും നമുക്ക് സാധിക്കും, അദ്ദേഹം പറഞ്ഞു.
നാഷണൽ ഫിലിം അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹം 1993 മുതൽ 2006 വരെ ‘അന്താക്ഷരി ‘ എന്ന പ്രശസ്തമായ മ്യൂസിക്കൽ ഗെയിം ഷോയുടെ അവതാരകനായിരുന്നു.
