ലണ്ടന്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ലാസ്കിനെ പരാജയപ്പെടുത്തിയാണ് ആധികാരികതയോടെ മാഞ്ചസ്റ്റർ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചത് . ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്ററിന്റെ വിജയം .
ബ്രൂണോ, പോഗ്ബ, റാഷ്ഫോര്‍ഡ്, മാര്‍ഷ്യല്‍ തുടങ്ങി വമ്പൻമാരെയെല്ലാം ബെഞ്ചിലിരുത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിയാരംഭിച്ചത്. ഒന്നാം പകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ വൈസിംഗർ ലാസ്കിന് ലീഡ് നല്‍കി.
എന്നാല്‍ കണ്ണടച്ചു തുറക്കും മുൻപ് ലിംഗാര്‍ഡിലൂടെ യുണൈറ്റഡ് സമനില ഗോള്‍ നേടി. സമനിലയിൽ നീങ്ങിയ കളിയുടെ അവസാനം മാര്‍ഷ്യൽ ലാസ്കിന്റെ വല മുറുക്കി. മാര്‍ഷ്യൽ സീസണിൽ ഇതുവരെ 23 ഗോളുകൾ നേടിയിട്ടുണ്ട്.
തിങ്കളാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോബന്‍ഹേഗനെ നേരിടും.

