റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധോണിയാണ് താരം : ഗിൽക്രിസ്റ്റ്

August 6, 2020 - 4:01 pm

സിഡ്നി: ഇന്ത്യയുടെ മുൻ നായകൻ എം.എസ്. ധോണിയെ വാനോളം പുകഴ്ത്തി ഓസീസ് മുൻ താരവും ലോകോത്തര വിക്കറ്റ് കീപ്പറുമായ ആദം ഗിൽക്രിസ്റ്റ് . ഒരു ചാറ്റ് ഷോയിലാണ് ഗിൽക്രിസ്റ്റ് ഇക്കാര്യം പറഞ്ഞത്. എന്തുകൊണ്ടാണ് ധോണി മറ്റുള്ളവരെക്കാൾ മികച്ച താരമാകുന്നതെന്ന ചോദ്യത്തിന് ഗിൽക്രിസ്റ്റ് നൽകിയ മറുപടി എന്റെ പേര് സില്ലിയല്ല ഗില്ലിയാണ് എന്നാണ്.

ഇന്ത്യയിൽ കോടിക്കണക്കിന് ആരാധകരുളള ഒരു താരത്തെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ആ ആരാധകരുടെയെല്ലാം പ്രതീക്ഷകളുടെ ചുമടുമായാണ് ധോണി കളിക്കാനിറങ്ങുന്നത്. എന്നിട്ടും അദ്ദേഹം അക്ഷോഭ്യനായി ശാന്തതയോടെ കളിക്കുന്നു. ആ കഴിവാണ് ധോണിയെ മറ്റെല്ലാവരെക്കാളും മുകളിലാക്കുന്നത്. സംഗക്കാരയെയും മക്കല്ലത്തെയും പോലുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരെല്ലാം അതിനു കീഴെ മാത്രമേ വരൂ.


ധോണിയുടെ വളർച്ചയെ ഞാൻ ശ്രദ്ധാപൂർവം നിരീക്ഷിച്ചിട്ടുണ്ട്. ഒരു തകർപ്പൻ സെഞ്ച്വറിയുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവു തന്നെ.
ഗിൽക്രിസ്റ്റ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *