റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്ന് അംഗീകാരമില്ലാത്ത ഗെയിമുകള്‍ നീക്കംചെയ്യാന്‍ ആപ്പിള്‍

June 24, 2020 - 4:10 pm

ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്ന് സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ആയിരക്കണക്കിന് മൊബൈല്‍ ഗെയിമുകള്‍ നീക്കം ചെയ്യാന്‍ ആപ്പിള്‍. ജൂലൈയിലാണ് ആപ്പിള്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കുക.

ചൈനയിലെ ഡവലപ്പര്‍മാരെയും ആപ്പിള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ജൂലൈ മുതല്‍ പ്രവര്‍ത്തനം അവരുടെ ഗെയിമുകള്‍ക്ക് തുടരാന്‍ ലൈസന്‍സുകള്‍ ആവശ്യമാണെന്നാണ് വ്യക്തമാക്കിയിരിക്കു ന്നത്. നേരത്തെ ലൈസന്‍സ് ലഭിക്കും മുന്‍പ് ആപ്പ് സ്റ്റോറുകളില്‍ പ്രവര്‍ത്തി ക്കാന്‍ അവസരം നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്ന തെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി.

പണമടച്ചോ, അപ്ലിക്കേഷനിലെ വാങ്ങലുകള്‍ വാഗ്ദാനം ചെയ്യുന്നതോ ആയ എല്ലാ ഗെയിമുകളും അവലോകനത്തിനായി സമര്‍പ്പിക്കാനും പ്രസിദ്ധീ കരണത്തിന് മുമ്പായി ലൈസന്‍സ് നേടാനും ചൈനയുടെ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ആന്‍ഡ്രോയിഡ് സ്‌റ്റോറുകളില്‍ ഇത് 2016 മുതല്‍ നടപ്പാക്കുന്നുണ്ട്. ആപ്പിള്‍ ഐഫോണ്‍ പ്ലാറ്റ് ഫോമിനെ മാത്രമായിരുന്നു ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ അവയ്ക്കും ലൈസന്‍സ് വേണമെന്നാണ് ചൈനയുടെ നിര്‍ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *