റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗര്‍ഭിണിയായ കാട്ടാനയെ പടക്കക്കെണിവച്ച് കൊന്ന പ്രതിയെപ്പറ്റി സൂചന നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു

June 4, 2020 - 9:09 am

ന്യൂഡല്‍ഹി: തീറ്റതേടി ഇറങ്ങിയ ഗര്‍ഭിണിയായ കാട്ടാനയെ പടക്കക്കെണിവച്ച് കൊന്ന പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് അന്‍പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനിലാണ് കൈതച്ചക്കയ്ക്കുള്ളില്‍വച്ച സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞത്. ഈ ക്രൂരസംഭവത്തിനെതിരേ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഹോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍, മാധ്യമപ്രവര്‍ത്തകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ക്രൂരതക്കെതിരേ രംഗത്തുവന്നു.

ഇതിനിടെ, ആനയെ കൈതച്ചക്കയ്ക്കുള്ളില്‍ പടക്കംവച്ച് കൊന്ന സാമൂഹിക വിരുദ്ധരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മെയ് 27നാണ് സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് വെള്ളിയാര്‍ പുഴയില്‍ ഗര്‍ഭിണിയായ ആന തീറ്റയും വെള്ളവും എടുക്കാനാവാതെ ചരിഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിനായി കോഴിക്കോട്ടുനിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ സംഭവസ്ഥലത്തേക്ക് അയച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *