റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ പോലീസ്, പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി

May 28, 2020 - 12:23 am

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ പൊലീസ്. ഇതിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങള്‍ ഡിജിപി ലോകനാഥ് ബഹ്‌റ പുറപ്പെടുവിച്ചു. തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരെ പൊലീസ് വോളന്റിയര്‍മാരായി നിയമിക്കും. സംസ്ഥാനത്ത് കോവിഡ്- 19 പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കിയത്.

വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നതു കണ്ടെത്താന്‍ പോലീസ് മിന്നല്‍പരിശോധന നടത്തും. ബൈക്ക് പട്രോളിങ്, ഷാഡോ ടീം എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നതായി കണ്ടാല്‍ അവരെ സര്‍ക്കാരിന്റെ ക്വാറൈന്റന്‍ കേന്ദ്രങ്ങളിലേക്കു മാറ്റാനും നിയമനടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, കാറുകള്‍, ബസുകള്‍ എന്നിവയില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ യാത്രചെയ്യുന്നതു കണ്ടാല്‍ നടപടി സ്വീകരിക്കും.

തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരെ പൊലീസ് വോളന്റിയര്‍മാരായി ചുമതലപ്പെടുത്തും. പോലീസ് വോളന്റിയേഴ്സ് എന്ന് മഞ്ഞ അക്ഷരത്തിലെഴുതിയ നീലനിറത്തില്‍ മൂന്നിഞ്ച് വീതിയുള്ള തുണിയില്‍ നിര്‍മിച്ച ആം ബാന്‍ഡ് ഇവര്‍ക്ക് നല്‍കും. രണ്ടുപേരടങ്ങുന്ന പോലീസ് സംഘത്തില്‍ ഒരാളായി ഈ വോളന്റിയര്‍ ഉണ്ടാവും. ബൈക്ക് പട്രോളിങ് നടത്തുന്ന പൊലീസുകാര്‍ക്കൊപ്പവും ഇവരെ നിയോഗിക്കും. ഇവരുടെ വിശദവിവരങ്ങള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കും. പൊലീസിനോടൊപ്പം ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ഇവര്‍ക്ക് ഡ്യൂട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *