റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചണ്ഡീഗഡ് : 2018 മെയ് മുതല്‍ ചണ്ഡീഗഡ് കേന്ദ്ര ഭരണത്തിന്റെ വക ഗസ്റ്റ് ഹൗസിലാണ് സഹോദരിക്കൊപ്പം ഞാന്‍ താമസിക്കുന്നത് ഞങ്ങളുടെ ജീവന് ഭീഷണി ഉണ്ട് കൊല്ലപ്പെട്ടാല്‍ അത് തിരിച്ചറിയപ്പെടാതെ പോകരുത്. അങ്ങനെ സംഭവിച്ചാല്‍ ചണ്ഡീഗഡ് കോടതിയില്‍ നിലവിലുള്ള 3573/2019 നമ്പര്‍ കേസുമായി ബന്ധപ്പെട്ടാണ് അത് സംഭവിച്ചിരിക്കുന്നത്എന്ന എന്റെ വെളിപ്പെടുത്തല്‍ കോടതിയെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഐഎഎസ് വിടുവാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് ഹരിയാന സര്‍ക്കാരിന്റെ ആര്‍ക്കൈവ്‌സ് ഡയറക്ടറായ റാണി നഗര്‍ (38) നടത്തുന്ന വെളിപ്പെടുത്തലിലെ വാക്യങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

2014 ഐഎഎസ് ബാച്ചില്‍ ഹരിയാന കേഡറില്‍ പ്രവേശിച്ച് റാണി നഗര്‍ ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ ഗാസിയബാദ് അടുത്ത ബാദല്‍ പൂര്‍ ഗ്രാമക്കാരിയാണ്. ഹരിയാന സര്‍ക്കാരിലെ സ്വാധീനശക്തി ആയ ഒരു അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ നല്‍കിയ പരാതിയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഐഎഎസ് ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിക്കുവാന്‍ റാണി നഗറിനെ പ്രേരിപ്പിക്കുന്നതിലേക്ക് സാഹചര്യങ്ങള്‍ വളര്‍ന്നെത്തിയത്. ആ അഡീഷണല്‍ ചീഫ് സെക്രട്ടറി തന്നെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നു എന്ന് കാട്ടി റാണി നഗര്‍ പരാതി ഉന്നയിച്ചെങ്കിലും സമ്മര്‍ദ്ദങ്ങളിലൂടെ അവരെ വഴിക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളാണ് പിന്നീട് ഉണ്ടായത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവര്‍ക്കെതിരെ ഭീഷണിയും ആക്ഷേപവും പരാതിയെതുടര്‍ന്ന് ഉയര്‍ന്നുവരുന്നു. ഇതുരണ്ടും ചൂണ്ടിക്കാട്ടി ഒരു വനിതാ ഐഎഎസ്-കാരി നല്‍കിയ പരാതി പിന്നീട് കോടതിയിലെത്തി. ചണ്ഡീഗഡ് കോടതിയില്‍ 3574/2019 നമ്പര്‍ ആയുള്ള കേസ് തുടരുകയാണ്.

ചണ്ഡീഗഡില്‍ ഇപ്പോള്‍ കര്‍ഫ്യു ആണ്. അതുകൊണ്ട് എനിക്കും സഹോദരി റീമയ്ക്കും പുറത്തേക്ക് പോകാന്‍ കഴിയുന്നില്ല. ചണ്ഡീഗഡ് മുതല്‍ ഗാസിയാബാദ് വരെ റോഡ് അടച്ചിരിക്കുകയാണ്. ലോക് ഡൗണിനു ശേഷം സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങി ഐഎസില്‍ നിന്ന് വിരമിക്കുകയും ഗാസിയാബാദിലെ പിതൃ ഗൃഹത്തിലേക്ക് പോവുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

എന്നാല്‍ ഈ കേസിന്റെ പേരില്‍ റാണിക്കും സഹോദരി റീമയ്ക്കും എതിരെ ആസൂത്രിതമായ നീക്കങ്ങള്‍ നടന്നുവരുന്നു എന്ന് അവര്‍ വെളിപ്പെടുത്തുന്നു. ഏതുനിമിഷവും തങ്ങള്‍ തങ്ങള്‍ കൊല്ലപ്പെടാം എന്നും അതിന് കാരണം ഈ കേസിന് പിന്നിലുള്ള ആളുകള്‍ തന്നെയാണെന്നും ധ്വനിപ്പിച്ചു കൊണ്ടാണ് റാണി നഗര്‍ ഫേസ്ബുക്കിലും ട്വിറ്ററിലും കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ഐഎസില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനവും അവര്‍ അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവര്‍ ഇങ്ങനെ പറയുന്നു ‘ചണ്ഡീഗഡില്‍ ഇപ്പോള്‍ കര്‍ഫ്യു ആണ്. അതുകൊണ്ട് എനിക്കും സഹോദരി റീമയ്ക്കും പുറത്തേക്ക് പോകാന്‍ കഴിയുന്നില്ല. ചണ്ഡീഗഡ് മുതല്‍ ഗാസിയാബാദ് വരെ റോഡ് അടച്ചിരിക്കുകയാണ്. ലോക് ഡൗണിനു ശേഷം സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങി ഐഎസില്‍ നിന്ന് വിരമിക്കുകയും ഗാസിയാബാദിലെ പിതൃ ഗൃഹത്തിലേക്ക് പോവുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.’

ഒരു അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരക്കെതിരെ മുതിര്‍ന്ന ഐഎഎസ്-കാരി കൊടുത്ത കേസും ഇപ്പോള്‍ നേരിടുന്ന വധഭീഷണിയും രാജിയും വലിയ മാധ്യമശ്രദ്ധ നേടുകയാണ്.

കൊറോണയെ നേരിടാനുള്ള നെട്ടോട്ടത്തിനിടയില്‍ ഹരിയാന ഭരണസിരാകേന്ദ്രമായ ചണ്ഡീഗഡില്‍ രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള റാണിയുടെ പോസ്റ്റ് വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുതിര്‍ന്ന ഒരു ഐഎഎസ് കാരിക്ക് പോലും സുരക്ഷിതത്വം ഇല്ലാത്ത സാഹചര്യത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടിയിരിക്കുന്നത്. പൊലീസിനെയും ഭരണാധികാരികളെയും ഒന്നും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ചെന്നുപെട്ട വെറും ഒരു സ്ത്രീയുടെ ശബ്ദം മാത്രമാണ് ഇതില്‍ കേള്‍ക്കാനുള്ളത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കമുള്ള പ്രമാണിമാര്‍ നടത്തുന്ന ലൈംഗിക അതിക്രമങ്ങളെ ചെറുക്കുകയോ പരാതിപ്പെടുകയോ ചെയ്യുന്ന പെണ്‍കുട്ടികളെ ചുട്ടെരിക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുന്ന അച്ഛനമ്മമാരെ കേസില്‍ കുടുക്കി ലോക്കപ്പില്‍ കൊല്ലുകയും ഒക്കെ ചെയ്ത സമീപകാല സംഭവങ്ങള്‍ക്ക് പിന്നാലെ ഒരു അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരക്കെതിരെ മുതിര്‍ന്ന ഐഎഎസ്-കാരി കൊടുത്ത കേസും ഇപ്പോള്‍ നേരിടുന്ന വധഭീഷണിയും രാജിയും വലിയ മാധ്യമശ്രദ്ധ നേടുകയാണ്. അതേസമയം പോലീസും ഭരണാധികാരികളും പരാജയപ്പെടുന്ന നേരങ്ങളില്‍ ആളുകള്‍ക്ക് ആശ്രയിക്കുവാനുള്ള വേദിയായി സാമൂഹ്യ മാധ്യമങ്ങള്‍ വളര്‍ന്നിരിക്കുന്നു എന്ന സത്യവും ഫേസ്ബുക്കിനെയും ട്വിറ്ററിനെയും ആശ്രയിച്ചതില്‍നിന്ന് വ്യക്തമാവുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

One Comment on “ലൈംഗീക പീഡനത്തിന് പരാതിപ്പെട്ടതിന്റെ പേരില്‍ വധഭീഷണി; വനിത ഐ എ എസുകാരി രാജി പ്രഖ്യാപിച്ചു”

Leave a Reply

Your email address will not be published. Required fields are marked *